Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2019 10:01 AM GMT Updated On
date_range 27 Dec 2019 10:01 AM GMTപൗരത്വ ഭേദഗതി: ന്യൂനപക്ഷങ്ങളുടെ പൗരത്വം കവരാൻ വ്യവസ്ഥയുണ്ടെങ്കിൽ തെളിയിക്കൂ; രാഹുലിനോട് അമിത് ഷാ
text_fieldsbookmark_border
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ നിയമത്തിൽ ന്യൂനപക്ഷങ്ങളുടെ പൗരത്വം എടുത്തുകളയാൻ വ്യവസ്ഥയുണ്ടെങ്കിൽ അത് തെളിയിക്കാൻ ഞാൻ രാഹുൽ ഗാന്ധിയെ വെല്ലുവിളിക്കുകയാണ് -അമിത് ഷാ പറഞ്ഞു.
ഈ നിയമത്തിൽ എവിടെയും ന്യൂനപക്ഷങ്ങളുടെ പൗരത്വം ഇല്ലാതാക്കാൻ വ്യവസ്ഥയില്ലെന്ന് രാജ്യത്തെ എല്ലാ പൗരന്മാരോടും ഞാൻ പറയുകയാണ്. അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ബംഗ്ലാദേശ്
എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്ന ഭേദഗതി മാത്രമാണ് ഉള്ളത്. എന്നാൽ ന്യൂനപക്ഷങ്ങളുടെ പൗരത്വം എടുത്തുകളയുമെന്ന് കോൺഗ്രസ് പ്രചരണം നടത്തുകയാണ് -അമിത് ഷാ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story