ലൈവ് ടി.വി പരിപാടിക്കിടെ ബി.ജെ.പി വക്താവ് തന്റെ പേരിനെയും മതത്തെയും അപമാനിച്ചതായി ലാവണ്യ ബല്ലാൽ ജെയ്ൻ
text_fieldsബി.ജെ.ബി വക്താവ് ഷെഹ്സാദ് പൂനവാലക്കെതിരെ രൂക്ഷമായ ആരോപണവുമായി കോൺഗ്രസ് വക്താവ് ലാവണ്യ ബല്ലാൽ ജെയ്ൻ. ലൈവ് ടെലിവിഷൻ പരിപാടിക്കിടെ തന്റെ പേരിനെയും മതത്തെയും അപമാനിച്ചുവെന്നാണ് ലാവണ്യയുടെ ആരോപണം. അഭിമുഖത്തിനിടെ ഇത്തരം അസഭ്യമായ പ്രയോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അവർ പൂനവാലയോട് ആവശ്യപ്പെട്ടു.
ലാവണ്യ ജെയ്നുമായി സംവാദത്തിൽ ഏർപ്പെട്ടിരുന്ന ലൈവ് ടി.വി അഭിമുഖത്തിൽ നിന്നുള്ള ക്ലിപ്പ് ഷെഹ്‌സാദ് പൂനവാല അടുത്തിടെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. "ഞാൻ വസ്തുതകൾ ഉദ്ധരിച്ചത് ലാവണ്യ ബിജെയെ ഇത്രയധികം പ്രകോപിപ്പിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ല." എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം പോസ്റ്റിട്ടത്.
ഇതിനു മറുപടിയായാണ് കോൺഗ്രസ് വക്താവ് രംഗത്തുവന്നത്. ''നിങ്ങളുടെ കോമാളിത്തരങ്ങൾ സ്മാർട്ടാണെന്ന് നിങ്ങൾ കരുതുന്നുണ്ടാകും. എന്നാൽ നിങ്ങളുടെ പരാമർശം എന്റെ മതത്തെ അപമാനിക്കുന്നതാണ്.''-എന്നായിരുന്നു ലാവണ്യ മറുപടി നൽകിയത്.
''അവരുടെ ശമ്പളം വാങ്ങുമ്പോൾ ജെയ്ൻ മതത്തെ അപമാനിക്കുന്നത് ബി.ജെ.പിയുടെ ശീലമാണ്. നിങ്ങൾക്ക് ശമ്പളം പോലും ലഭിക്കുന്നത് ജൈന മതത്തിൽ പെട്ട ഈ ഭൂമിയിലെ ഏറ്റവും ധനികനായ ഒരാളിൽ നിന്നാണ്. എന്നാൽ നിങ്ങളുടെ ജീവിതം വളരെ ദയനീയമാണ്.''-എന്നും മറ്റൊരു പോസ്റ്റിൽ കോൺഗ്രസ് വക്താവ് കുറിച്ചു. ബി.ജെ.പി വക്താവ് ഗൗതം അദാനിയെയാണ് ലാവണ്യ പരോക്ഷമായി പരാമർശിച്ചത്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കേന്ദ്രം നടപ്പാക്കുന്ന വികസന പദ്ധതികളെക്കുറിച്ച് പൂനവാല സംസാരിക്കുന്നത് വിഡിയോ ക്ലിപ്പിൽ കാണാം. കോൺഗ്രസ് നടത്തിയ വികസനത്തെക്കുറിച്ച് അദ്ദേഹം ലാവണ്യ ജെയ്നിനെ ചോദ്യം ചെയ്യുന്നതും കാണാമായിരുന്നു. ചൂടുപിടിച്ച സംവാദമാണ് പിന്നെ നടന്നത്.
തന്റെ ചോദ്യത്തിന് ഉത്തരം നൽകുന്നതിൽ പരാജയപ്പെട്ടതിന് പൂനവാല കോൺഗ്രസ് വക്താവിനെ പരിഹസിക്കുന്നതും കാണാം. “നിങ്ങൾ ജനങ്ങളോടും ഉത്തരം പറയാൻ വന്നിട്ടില്ല,” എന്നായിരുന്നു പൂനവാലയുടെ പരിഹാസം. എന്നാൽ കോൺഗ്രസ് വക്താവിനെ ലാവണ്യ ബിജെ എന്ന് പരാമർശിച്ചപ്പോഴാണ് സംവാദം മറ്റൊരു തലത്തിലേക്ക് മാറിയത്. രോഷാകുലയായ ലാവണ്യ ജെയ്ൻ ഇത്തരം അശ്ലീല കമന്റുകൾ നടത്തുന്ന അതിഥിയെ നിയന്ത്രിക്കണമെന്ന് ടെലിവിഷൻ അവതാരകനോട് ആവശ്യപ്പെട്ടു.
ഈ രീതിയിലുള്ള അശ്ലീലമായ അനുമാനങ്ങൾ ഉണ്ടാക്കരുതെന്നും സോഷ്യൽ മീഡിയ ടീം എന്റെ പേരിനെക്കുറിച്ച് സംസാരിക്കുന്നത് എനിക്ക് നന്നായി അറിയാമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

