Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഖുശ്​ബു ​കോൺഗ്രസ്​...

ഖുശ്​ബു ​കോൺഗ്രസ്​ വിട്ട്​ ബി.ജെ.പിയിലേക്കോ?; 'ഡീൽ' ഉറപ്പിച്ചെന്ന്​ അഭ്യൂഹം

text_fields
bookmark_border
ഖുശ്​ബു ​കോൺഗ്രസ്​ വിട്ട്​ ബി.ജെ.പിയിലേക്കോ?; ഡീൽ ഉറപ്പിച്ചെന്ന്​ അഭ്യൂഹം
cancel

ചെന്നൈ: തെന്നിന്ത്യൻ നടിയും കോൺഗ്രസ്​ വക്താവുമായ ഖുശ്​ബു സുന്ദർ ബി.ജെ.പിയിൽ ചേരുമെന്ന്​ അഭ്യൂഹം. തിങ്കളാഴ്​ച ബി.ജെ.പി തമിഴ്​നാട്​ സംസ്ഥാന പ്രസിഡൻറ്​ എൽ.മുരുകനൊപ്പം ഡൽഹിയിലെത്തി തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന്​​ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

എന്നാൽ സംഭവത്തോട്​ ഔദ്യോഗികമായി ഖുശ്​ബു ഇതുവരെയും പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി അഭ്യൂഹം നിലവിലുണ്ടെങ്കിലും ഖുശ്​ബു തന്നെ അത്​ നിഷേധിച്ചിരുന്നു. കേന്ദ്രസർക്കാരി​െൻറ ദേശീയ വിദ്യാഭ്യാസനയത്തെ പിന്തുണച്ചതിനുപിന്നാലെയാണ് ഖുശ്​ബു ​ ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമായത്​.

ഒക്​ടോബർ പത്തിന് ഖുശ്​ബു പോസ്​റ്റ്​ ചെയ്​ത​ മാറ്റത്തെക്കുറിച്ച്​ പ​രോക്ഷമായി സൂചിപ്പിക്കുന്ന ട്വീറ്റും ചർച്ചയായിട്ടുണ്ട്​.സിനിമയിൽ നിന്നെത്തി ഡി.എം.കെയിൽ ചേർന്ന ഖുശ്​ബു 2014ലാണ്​ കോൺ​ഗ്രസിൽ ചേർന്നത്​. കോൺഗ്രസ്​ സംസ്ഥാന നേതാക്കളുമായി ഖുശ്​ബുവിന്​ നല്ല ബന്ധമായിരുന്നില്ല .

മഹാരാഷ്​ട്രയിലെ മുസ്​ലിം കുടുംബത്തിൽ ജനിച്ച ഖുശ്​ബു സമൂഹമാധ്യമങ്ങളിലൂടെ സംഘ്​പരിവാറി​െൻറ വംശീയ അധിക്ഷേപങ്ങൾക്കിരയായിരുന്നു. തമിഴ്​ സംവിധായകനും നടനുമായ സുന്ദർസിയാണ്​ ഖുശ്​ബുവി​െൻറ ഭർത്താവ്​. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്​ മുമ്പായി പ്രമുഖ വ്യക്തികളെ പാർട്ടിയിലെത്തിക്കുന്നതിന്​ തിരക്കിട്ട നീക്കങ്ങൾ ബി.ജെ.പി ആരംഭിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskushbooKhushbu SundarBJP
Next Story