Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'രാഹുൽ പാകിസ്​താനെ...

'രാഹുൽ പാകിസ്​താനെ പുകഴ്​ത്തുന്നു, കോൺഗ്രസിന്​ വിഘടനവാദികളുടെ സ്വരം' -ബി.ജെ.പി

text_fields
bookmark_border
രാഹുൽ പാകിസ്​താനെ പുകഴ്​ത്തുന്നു, കോൺഗ്രസിന്​ വിഘടനവാദികളുടെ സ്വരം -ബി.ജെ.പി
cancel

ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പ്​ അടുത്തതോടെ കോൺഗ്രസിനെ കടന്നാക്രമിച്ച്​ തീവ്രമുഖവുമായി​ ബി.ജെ.പി. കേന്ദ്രമന്ത്രി പ്രകാശ്​ ജാ​വദേക്കർ, ബി.ജെ.പി ദേശീയ പ്രസിഡൻറ്​ ജെ.പി നദ്ദ എന്നിവർ കോൺഗ്രസിനെതിരെ അതിരൂക്ഷമായി വിമർശിച്ച്​ രംഗത്തെത്തി.

പാകിസ്​താനും അഫ്​ഗാനിസ്​താനും അടക്കമുള്ളവർ ഇന്ത്യയേക്കാൾ നന്നായി ​കോവിഡിനെ പ്രതിരോധിച്ചെന്ന രാഹുലി​െൻറ വാദവും കശ്​മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണമെന്ന പി.ചിദംബരത്തി​െൻറ പ്രസ്​താവനയും ചൂണ്ടിക്കാട്ടി ജെ.പി നദ്ദ പ്രതികരിച്ചതിങ്ങനെ: ''കോൺഗ്രസിന്​ നല്ല ഭരണനിര്‍വഹണത്തിനായി യാതൊരു അജൻഡകളുമില്ല. അവർ ബിഹാർ തെരഞ്ഞെടുപ്പ്​ മുന്നിൽ കണ്ട്​ ഇന്ത്യയെ വിഭജിക്കുന്നതിനുള്ള തന്ത്രങ്ങളിലേക്ക്​ മടങ്ങിയിരിക്കുകയാണ്​.

രാഹുൽ ഗാന്ധി പാകിസ്​താനെ പുകഴ്​ത്തുകയും ചിദംബരം ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണമെന്ന്​ കോൺഗ്രസിനുവേണ്ടി പറയുകയും ചെയ്യുന്നു''.

ആർട്ടിക്കിൾ370 പുനസ്ഥാപിക്കുമെന്ന്​ ബിഹാറിലെ തെരഞ്ഞെടുപ്പ്​ പത്രികയിൽ ഉൾപ്പെടുത്താൻ ധൈര്യമുണ്ടോയെന്ന്​ പ്രകാശ്​ ജാവദേക്കർ കോൺ​ഗ്രസിനെ​ വെല്ലുവിളിച്ചു. കോൺഗ്രസ്​ ജനങ്ങളെ വോട്ടിനായി വിഭജിക്കുകയാണെന്നും ​ജാവദേക്കർ കൂട്ടിച്ചേർത്തു.

ജമ്മവിലും കശ്​മീരിലുമുള്ള പുരോഗതി ജനങ്ങൾക്ക്​ കാണാൻ സാധിച്ചിട്ടുണ്ട്​. കോൺഗ്രസിന്​ ഇപ്പോഴും വിഘടനവാദികളുടെ സ്വരമാണ്​. രാജ്യത്തി​െൻറ വികാരങ്ങൾ മനസ്സിലാക്കാൻ കഴിയാത്തതുകൊണ്ടാണ്​ കോൺഗ്രസ്​ ചുരുങ്ങിപ്പോയതെന്നും ജാവദേക്കർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongressBihar ElectionBJP
Next Story