Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുൽ പാർട്ടി...

രാഹുൽ പാർട്ടി അധ്യക്ഷനാകണമെന്ന്​ കോൺഗ്രസ്​​ സമൂഹമാധ്യമ വിഭാഗം

text_fields
bookmark_border
Rahul Gandhi visits Vaishno Devi temple
cancel

ന്യൂ​ഡ​ല്‍ഹി: രാ​ഹു​ല്‍ ഗാ​ന്ധി​യെ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​നാ​ക്കാ​ൻ പ്ര​മേ​യം പാ​സാ​ക്കി എ.​െ​എ.​സി.​സി സ​മൂ​ഹ​മാ​ധ്യ​മ വി​ഭാ​ഗം. രാ​ഹു​ലി​നെ അ​ധ്യ​ക്ഷ​നാ​ക്കി​യാ​ൽ പാ​ര്‍ട്ടി​ക്ക്​ ഉ​ണ​ര്‍വു​ണ്ടാ​കു​മെ​ന്ന്​ സ​മൂ​ഹ​മാ​ധ്യ​മ വി​ഭാ​ഗ​ത്തി​െൻറ ദേ​ശീ​യ നി​ർ​വാ​ഹ​ക യോ​ഗ​ത്തി​ൽ പാ​സാ​ക്കി​യ പ്ര​മേ​യം ചൂ​ണ്ടി​ക്കാ​ട്ടി. ഫാ​ഷി​സ്​​റ്റ്​ ശ​ക്തി​ക​ൾ രാ​ജ്യ​ത്ത്​ വെ​റു​പ്പും വി​ദ്വേ​ഷ​വും വ​ര്‍ഗീ​യ​ത​യും പ​ട​ര്‍ത്താ​നാ​ണ്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന്​ പ്ര​മേ​യം കു​റ്റ​പ്പെ​ടു​ത്തി.

ഗാ​ന്ധി​യു​ടെ​യും നെ​ഹ്‌​റു​വി​െൻറ​യും ത​ത്ത്വ​ശാ​സ്ത്ര​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പോ​രാ​ട്ട​മാ​ണ്​ കോ​ണ്‍ഗ്ര​സ് മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ ഒ​രു​മി​പ്പി​ച്ചു​നി​ര്‍ത്താ​നു​ള്ള ഉ​പ​ക​ര​ണ​മാ​യി മാ​ത്ര​മേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ ഉ​പ​യോ​ഗി​ക്കൂ. ഭ​ര​ണ​പ​ക്ഷം തു​ട​ര്‍ച്ച​യാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വെ​റു​പ്പും വി​ദ്വേ​ഷ​വും വ​ര്‍ഗീ​യ​ത​യും പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്. ഇ​തു​വ​​ഴി ത​ങ്ങ​ളു​ടെ ക​ഴി​വു​കേ​ടു​ക​ള്‍ മ​റ​ച്ചു​വെ​ക്കു​ക​യാ​ണെ​ന്നും സം​ഘ​ട​ന ആ​രോ​പി​ച്ചു.

യോ​ഗ​ത്തി​ൽ രാ​ഹു​ല്‍ ഗാ​ന്ധി​യും പ​ങ്കെ​ടു​ത്തി​രു​ന്നു. മ​നു​ഷ്യ​ത്വ​വും സ്‌​നേ​ഹ​വും മു​ന്‍നി​ര്‍ത്തി പോ​രാ​ട്ടം തു​ട​ര​ണ​മെ​ന്ന്​ ആ​ഹ്വാ​നം​ചെ​യ്ത രാ​ഹു​ൽ പാ​ര്‍ട്ടി​യു​ടെ സ​മൂ​ഹ​മാ​ധ്യ​മ വി​ഭാ​ഗ​ത്തെ അ​നു​മോ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongressRahul Gandhi
News Summary - Congress social media section wants Rahul to be party president
Next Story