Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാഭാരതം ശരിക്ക്​...

മഹാഭാരതം ശരിക്ക്​ വായിക്കണം; ഷായേയും മോദിയേയും പിന്തുണച്ച രജനിക്കെതി​രെ കോൺഗ്രസ്​

text_fields
bookmark_border
rajnikanth-23
cancel

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ആഭ്യന്തര മന്ത്രി അമിത്​ ഷായേയും കൃഷ്​ണനുമായും അർജുനനമായും താരത്മ ്യം ചെയ്​ത രജനീകാന്തിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്​നാട്​ കോൺഗ്രസ്​ നേതൃത്വം. തിങ്കളാഴ്​ചയാണ്​ രജനിക്കെത ിരെ വിമർശനവുമായി കോൺഗ്രസ്​ നേതൃത്വം രംഗത്തെത്തിയത്​. രജനീകാന്ത്​ മഹാഭാരതം ശരിക്ക്​ വായിക്കണമെന്ന്​ കോൺഗ് രസ്​ ആവശ്യപ്പെട്ടു.

രജനിയിൽ നിന്ന്​ ഇത്തരമൊരു പ്രതികരണം ഉണ്ടാവുമെന്ന്​ പ്രതീക്ഷിച്ചില്ല. അദ്ദേഹം എല്ലാവരേയും ഞെട്ടിച്ച്​ കളഞ്ഞുവെന്ന്​ തമിഴ്​നാട്​ കോൺഗ്രസ്​ കമ്മിറ്റി പ്രസിഡൻറ്​ കെ.എസ്​ അളഗിരി പറഞ്ഞു. വടക്ക്​ കിഴക്കൻ സംസ്ഥാനങ്ങൾക്കും പ്രത്യേക അധികാരങ്ങളുണ്ട്​. എന്തുകൊണ്ടാണ്​ കേന്ദ്രസർക്കാർ ഈ അവകാശങ്ങൾ ഇല്ലാതാക്കാത്തത്​. ഇതിനെ കുറിച്ച്​ രജനീകാന്തിൻെറ അഭിപ്രായമെന്താണെന്ന്​ അളഗിരി ചോദിച്ചു.

മുസ്​ലിം ഭൂരിപക്ഷ പ്രദേശമായതിനാലാണ്​ ജമ്മുകശ്​മീരിലെ ആർട്ടിക്കിൾ 370 കേന്ദ്രസർക്കാർ റദ്ദാക്കിയത്​. കശ്​മീരിന്​ ഒരു നീതിയും മറ്റ്​ സംസ്ഥാനങ്ങൾക്ക്​ മറ്റൊരു നീതിയും എന്നത്​ അംഗീകരിക്കാനാവില്ല. കോടിക്കണക്കിന്​ മനുഷ്യരുടെ അവകാശങ്ങൾ കവർന്നെടുത്ത മോദിയും അമിത്​ ഷായും എങ്ങനെ കൃഷ്​ണനും അർജുനനുമായി മാറും. പ്രിയപ്പെട്ട രജനീകാന്ത്​ മഹാഭാരതം ഒന്നു കൂടി വായിക്കണമെന്നും കോൺഗ്രസ്​ പ്രസിഡൻറ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiamith shaRajinikanthindia newsUnion government
News Summary - Congress Slams Rajinikanth Over Comments-India news
Next Story