ഗുജറാത്തിലെ സ്റ്റെയിൻലെസ് സ്റ്റീൽ മേഖലയിലെ ചെറുകിട സ്ഥാപനങ്ങൾ അടച്ചു പൂട്ടാൻ കാരണം ചൈനീസ് ഇറക്കുമതി -കോൺഗ്രസ്
text_fieldsന്യൂഡൽഹി: ഗുജറാത്തിലെ സ്റ്റെയിൻലെസ് സ്റ്റീൽ മേഖലയിലെ ചെറുകിട സ്ഥാപനങ്ങൾ പൂട്ടിയതായി കാണിച്ചുള്ള മാധ്യമ റിപ്പോർട്ട് ഉദ്ധരിച്ച് ബി.ജെ.പി സർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ്. ഇന്ത്യൻ സ്റ്റെയിൻലെസ് സ്റ്റീൽ പ്ലെയറുകൾ വിലകുറഞ്ഞ ചൈനീസ് ഇറക്കുമതിയുടെ കനത്ത ആഘാതം പേറുകയാണെന്നും ഇത് ഏകദേശം 30-35 ശതമാനം വരുമെന്നും ഇന്ത്യൻ സ്റ്റെയിൻലെസ് സ്റ്റീൽ ഡവലപ്മെന്റ് അസോസിയേഷൻ (ഐ.എസ്.എസ്.ഡി.എ) പ്രസിഡന്റ് രാജാമണി കൃഷ്ണമൂർത്തിയെ ഉദ്ധരിക്കുന്ന മാധ്യമ റിപ്പോർട്ട് ഉദ്ധരിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് എക്സിൽ പങ്കുവെച്ചു.
സ്റ്റെയിൻലെസ് സ്റ്റീൽ മേഖലയിലെ രാജ്യത്തെ എം.എസ്.എം.ഇകളിൽ 80 ശതമാനവും ഗുജറാത്തിൽ മാത്രമാണെന്നും ജയ്റാം രമേഷ് പറഞ്ഞു. ഇതിൽ 35ശതമാനം എണ്ണം 2023 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ അടച്ചുപൂട്ടി. മറ്റു പലർക്കും അതിജീവിക്കാൻ കഴിയുന്നില്ല. ചൈനയിൽ നിന്നുള്ള ഇറക്കുമതിയുടെ കുത്തൊഴുക്ക് മൂലമാണത്.ഇന്ത്യൻ സ്റ്റെയിൻലെസ് സ്റ്റീൽ ഡവലപ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ഇക്കാര്യം ധൈര്യപൂർവം തുറന്നു പറഞ്ഞിരിക്കുകയാണ്. അദ്ദേഹത്തെ ശ്ലാഘിക്കുന്നു. -ജയ്റാം രമേഷ് കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

