കോൺഗ്രസിൽ ജനാധിപത്യമില്ല, കുടുംബ താൽപര്യങ്ങൾക്ക് മുകളിൽ പോകില്ല ഒന്നും; ശശി തരൂരിനെതിരായ വിമർശനങ്ങളിൽ ബി.ജെ.പി
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തെ പ്രശംസിച്ച ശശി തരൂർ എം.പിക്കെതിരെ കോൺഗ്രസ് നടത്തിയ വിമർശനങ്ങളിൽ പ്രതികരിച്ച് ബി.ജെ.പി. കോൺഗ്രസിൽ ജനാധിപത്യമില്ലെന്നും കുടുംബാധിപത്യത്തിന് മുകളിൽ ദേശീയ താൽപര്യം നിലനിർത്തുന്ന നേതാക്കൾക്കെതിരെ പാർട്ടി ഫത്‍വ പുറപ്പെടുവിക്കുമെന്നും ബി.ജെ.പി പറഞ്ഞു. ബിഹാർ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പരാജയത്തിന് പിന്നാലെ നടന്ന പരിപാടിയിൽ മോദി നടത്തിയ പരാമർശങ്ങളെ ശശി തരൂർ പ്രശംസിച്ചിരുന്നു. പ്രധാനമന്ത്രിയുശട പ്രസംഗത്തെ ആരെങ്കിലും പ്രശംസിച്ചാൽ ആ വ്യക്തിക്കെതിരെ ഫത്‍വ പുറപ്പെടുവിക്കും. രാജ്യം മുഴുവൻ ജനാധിപത്യത്തെ കുറിച്ചാണ് കോൺഗ്രസ് സംസാരിക്കുന്നത്. എന്നാൽ അവരുടെ പാർട്ടിയിൽ ഒട്ടും ജനാധിപത്യമില്ല. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ മനോഭാവവും നാസി സ്വേച്ഛാധിപത്യ സ്വഭാവവും പ്രകടിപ്പിക്കുന്നതിനാൽ കോൺഗ്രസിനെ ഇന്ദിരാഗാന്ധി കോൺഗ്രസ് എന്ന് മാറ്റണമെന്നും ബി.ജെ.പി വക്താവ് ഷെഹ്സാദ് പൂനവാല പറഞ്ഞു.
ഇന്ത്യൻ എക്സ്പ്രസ് സംഘടിപ്പിച്ച ആറാമത് രാംനാഥ് ഗോയങ്ക പ്രഭാഷണത്തിനിടെ പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗത്തെ ശശി തരൂർ എക്സ് പോസ്റ്റിൽ പ്രശംസിച്ചിരുന്നു. കടുത്ത ജലദോഷവും ചുമയും ഉണ്ടായിരുന്നിട്ടും സദസിൽ ഉണ്ടായിരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് തരൂർ പറഞ്ഞു. മെക്കാളയുടെ 200 വർഷത്തെ പാരമ്പര്യവും ഇന്ത്യയുടെ അടിമത്ത മനോഭാവവും ഇല്ലാതാക്കുന്നതിനെ കുറിച്ചാണ് മോദി പ്രസംഗത്തിന്റെ ഭൂരിഭാഗവും സമയവും സംസാരിച്ചതെന്ന് തരൂർ പറഞ്ഞു.
രാജ്യത്തിന്റെ അഭിമാനവും സംസ്കാരവും ഭാഷകളും വിജ്ഞാന സമ്പ്രദായം സംരക്ഷിക്കുന്നതിന് വേണ്ട് 10 വർഷത്തെ ദേശീയ മിഷനും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ടെന്നും തരൂർ പറഞ്ഞു. ഇലക്ഷൻ മോഡിൽ നിന്നും മാറി ഇമോണൽ മോഡിലേക്ക് പോയെന്നു ശശി തരൂർ പറഞ്ഞു.
എന്നാൽ തരൂരിന്റെ മോദി സ്തുതിയെ കോൺഗ്രസ് നേതാക്കൾ വിമർശിച്ചിരുന്നു. മോദിയുടെ പ്രസംഗത്തിൽ പ്രശംസനീയമായ ഒന്നും തന്നെ തനിക്ക് തോന്നിയില്ലെന്നാണ് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനാറ്റേ പറഞ്ഞത്. തരൂരിന് അതിൽ എന്താണ് ഇഷ്ടപ്പെട്ടതെന്ന് മനസിലാകുന്നില്ലെന്നും മോദിയുടെ പ്രസംഗം അഭിനന്ദിക്കത്തക്കതായി തോന്നുന്നില്ലെന്നും അവർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

