Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസ്​ മുങ്ങുന്ന...

കോൺഗ്രസ്​ മുങ്ങുന്ന കപ്പൽ; ഭരണമില്ലാത്തതി​െൻറ നിരാശ-മോദി

text_fields
bookmark_border
കോൺഗ്രസ്​ മുങ്ങുന്ന കപ്പൽ; ഭരണമില്ലാത്തതി​െൻറ നിരാശ-മോദി
cancel

ജലന്ധർ: പഞ്ചാബിലെ തെരഞ്ഞെടുപ്പ്​ റാലിയിൽ കോൺഗ്രസിനെയും ആം ആദ്​മി പാർട്ടിയെയും കടന്നാക്രമിച്ച്​ പ്രധാനമന്ത്രി ന​േര​ന്ദ്രമോദി. രാജ്യം മുഴുവൻ കോൺഗ്രസി​​െൻറ കഥ കഴിഞ്ഞു. അധികാരമില്ലാത്തതി​​െൻറ  അസ്വസ്ഥതയാണ്​ ​ഇപ്പോൾ കോൺഗ്രസിന്​. കരയില്‍ പിടിച്ചിട്ട മത്സ്യത്തിന് തുല്യമാണ് കോൺഗ്രസ്​ പാര്‍ട്ടിയുടെ അവസ്ഥ. അധികാരത്തിന്​ വേണ്ടി ബംഗാളിലും ബിഹാറിലും സഖ്യമുണ്ടാക്കി. ഇപ്പോൾ കുടുംബതർക്കമുള്ള  ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കി പിടിച്ചുനിൽക്കാൻ നോക്കുകയാണ്​. എങ്ങനെയും  അധികാരത്തിലെത്താൻ ഒാരോ സംസ്ഥാനത്തേക്കും ഒാടി നടക്കുകയാണ്​ കോൺഗ്ര​സെന്നും മോദി കുറ്റപ്പെടുത്തി. ഫെബ്രുവരി നാലിന്​ നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ജനങ്ങൾ പാഠം പഠിപ്പിക്കണമെന്നും അ​േദ്ദഹം ആവശ്യപ്പെട്ടു.
രാഷ്​ട്രീയ താൽപര്യങ്ങൾക്ക്​ വേണ്ടിയാണ്​ ചിലർ പഞ്ചാബിലെ യുവാക്കളെക്കുറിച്ച്​ ത്വത്തെക്കുറിച്ച് അനാവശ്യ കാര്യങ്ങൾ പറയുന്നതെന്ന്​ മോദി കൂട്ടിച്ചേർത്തു. എഎപി പ്രകടനപത്രികയിലെ  ലഹരിക്കെതിരായ വാഗ്​ദാനങ്ങൾ പ​േരാക്ഷമായി സൂചിപ്പിച്ച മോദി  പഞ്ചാബിനെ അപമാനിക്കാനുള്ള ​ശ്രമങ്ങളാണ്​  ഇതിലൂടെ നടക്കുന്നതെന്ന് പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിൽ പ്രകാശ്​ സിങ്​ ബാദലിനെ  വീണ്ടും മുഖ്യമന്ത്രിയായി കാണാനാണ്​ ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന്​ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. വർഷങ്ങളായി രാഷ്ട്രീയ രംഗത്ത്​ പ്രവർത്തിക്കുന്ന ബാദൽ നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാനും പാർട്ടികൾ മാറാനും അദ്ദേഹം തയാറായില്ല. ഹിന്ദു – സിഖ് വിഭാഗങ്ങൾ തമ്മിൽ പ്രശ്നങ്ങളുണ്ടായപ്പോൾ ഐക്യത്തിനായി ​ശ്രമിച്ച ബാദൽ
കർഷകരുടെ സംരക്ഷണത്തിനായി നിരവധി പദ്ധതികളും കൊണ്ടുവന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.  അഴിമതിക്കെതിരെ ശക്തമായ നടപടികളാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്.  അഴിമതി തുടച്ചുനീക്കാൻ പഞ്ചാബിലെ ജനങ്ങളുടെ പിന്തുണ മോദി  ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressnarendra modipunjab election
News Summary - Congress a Sinking Ship, Desperate for Power, Says PM Modi in Punjab
Next Story