കോൺഗ്രസ് വാജ്പേയിക്ക് ഭാരതരത്ന നൽകണമായിരുന്നു -ഫാറൂഖ് അബ്ദുല്ല
text_fieldsന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്ക് കോൺഗ്രസ് ഭാരത രത്ന സമ്മാനിക്കണമായിരുന്നുവെന്ന് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് പ്രസിഡന്റുമായ ഫാറൂഖ് അബ്ദുല്ല.
ആദ്യമായി ലോക് സഭയില്‍ വാജ്പേയി നടത്തിയ പ്രസംഗത്തില്‍ ആകൃഷ്ടനായ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാൽ നെഹ്റു നിങ്ങളൊരിക്കൽ പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞിരുന്നുവെന്ന് അദ്ദേഹം തന്നോട് പറഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ അദ്ദേഹം നല്ല ആരോഗ്യസ്ഥിതിയിലുള്ള കാലത്ത് കോൺഗ്രസ് ഭരതരത്ന നൽകണമായിരുന്നുവെന്നാണ് അഭിപ്രായമെന്നും അബ്ദുല്ല വ്യക്തമാക്കി.
അതേസമയം, മോദി സർക്കാറിനെ ഫാറൂഖ് അബ്ദുല്ല വിമർശിച്ചു. നെഹ്റുവിന്റെ സംഭാവനകൾ മറക്കുന്നത് സർക്കാറിന്റെ നിലവാരം തന്നെ തകർക്കും. ഇന്ധിരാ ഗാന്ധി തന്റെ ജീവിതം തന്നെ രാജ്യത്തിനായി സമർപ്പിച്ചു. രാജീവ് ഗാന്ധിയും മറ്റു പ്രധാനമന്ത്രിമാരും അത്തരത്തിലാണ് പ്രവർത്തിച്ചത്. നമ്മൾ ഇവിടെ ഇരിക്കുന്നത് അവർ കാരണമാണ്. എന്നാൽ മോദി എന്താണ് ചെയ്യുന്നത്. പിതാവിനെയും മാതാവിനെയും അധിക്ഷേപിക്കുന്നത് പ്രധാനമന്ത്രിക്ക് ചേർന്നതാണോ? ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ഇക്കാര്യങ്ങൾ ആലോചിക്കണമെന്നും ഫറൂഖ് അബ്ദുല്ല വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
