ജനസംഖ്യാനുപാതമല്ല, മണ്ഡലങ്ങളുടെ എണ്ണമാണ് നോക്കേണ്ടത് -കോൺഗ്രസ്
text_fieldsഎ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പാർലമെന്റ് ചർച്ചയിൽ
ന്യൂഡൽഹി: മണ്ഡല പുനർനിർണയം നടത്തുമ്പോൾ ജനസംഖ്യാനുപാതമല്ല, ഓരോ സംസ്ഥാനങ്ങൾക്കുമുള്ള മണ്ഡലങ്ങളുടെ എണ്ണമാണ് നോക്കേണ്ടതെന്നും ചട്ടങ്ങളുദ്ധരിച്ച് എതിർത്ത അഭിഭാഷകൻകൂടിയായ കോൺഗ്രസ് നേതാവ് മനീഷ് തിവാരി ചൂണ്ടിക്കാട്ടി.
പാർലമെന്റ് അംഗങ്ങളുടെ എണ്ണം കൂട്ടി ജനാധിപത്യപ്രക്രിയ അട്ടിമറിക്കരുത്. 850 ലോക്സഭാ സീറ്റുകളായാൽ ചെറുസംസ്ഥാനങ്ങളുടെ എം.പിമാരുടെ എണ്ണം കുറയും. അവരുടെ പ്രാതിനിധ്യവും പാർലമെന്റിൽ കുറയും.
543 അംഗങ്ങളെകൊണ്ട് നടത്താൻ പറ്റാത്ത ലോക്സഭ 850 അംഗങ്ങളെ വെച്ച് എങ്ങനെ നടത്തുമെന്ന് മനീഷ് തിവാരി ചോദിച്ചു. നിയമസഭാ സീറ്റുകളുടെ എണ്ണം 60ൽ കുറവും 500ൽ കൂടുതലും പറ്റില്ല എന്ന ഭരണഘടയുടെ 170(1) അനുച്ഛേദം ഭേദഗതി ചെയ്യാതെ ഉത്തർപ്രദേശിൽ മണ്ഡല പുനർ നിർണയം പറ്റില്ല. നിലവിൽ 403 സീറ്റുള്ള യു.പിയിൽ 2011ലെ സെൻസസ് പ്രകാരം 560 നിയമസഭാ സീറ്റുകളാകും.
അതുകൊണ്ടാണ് 1971ലെ സെൻസസ് കണക്കിലെടുത്താൽ മതിയെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. 1971ന് ശേഷം ഏത് സെൻസസ് എടുത്താലും ഈ സന്തുലനം നഷ്ടപ്പെടും. പുതിയ ബില്ലുകൾ പ്രകാരം ഏത് സെൻസസ് വേണമെന്ന് പാർലമെന്റ് തീരുമാനിക്കുന്ന സാഹചര്യം വരും.
ഇതിലൂടെ ജനസംഖ്യ കുറഞ്ഞ സംസ്ഥാനങ്ങൾക്കുള്ള ഭരണഘടനാപരമായ രക്ഷാകവചം നീക്കം ചെയ്യുകയാണ്.
തങ്ങളുടെ ഇഷ്ടപ്രകാരം ഏത് സെൻസസ് ഉപയോഗിക്കണമെന്ന് സർക്കാറിന് തീരുമാനിക്കാൻ കഴിയുന്ന സാഹചര്യമാണിതിലൂടെ ഉണ്ടാകുക.
നിലവിലുള്ള 543ൽ വനിതാ സംവരണം നടപ്പാക്കണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും കോൺഗ്രസ് ലോക്സഭാ ഉപനേതാവ് ഗൗരവ് ഗോഗോയിയും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

