Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാലേഗാവ്​ കോർപറേഷനിൽ  ...

മാലേഗാവ്​ കോർപറേഷനിൽ  ശിവസേന–കോൺഗ്രസ്​ സഖ്യം 

text_fields
bookmark_border
മാലേഗാവ്​ കോർപറേഷനിൽ  ശിവസേന–കോൺഗ്രസ്​ സഖ്യം 
cancel

മും​ബൈ: മു​സ്​​ലിം ഭൂ​രി​പ​ക്ഷ പ്ര​ദേ​ശ​മാ​യ മാ​ലേ​ഗാ​വി​ലെ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നി​ൽ കോ​ൺ​ഗ്ര​സ്​-​ശി​വ​സേ​ന സ​ഖ്യം. ഇൗ​യി​ടെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൂ​ക്കു​സ​ഭ​യാ​ണു​ണ്ടാ​യ​ത്. 84ൽ 28 ​സീ​റ്റു നേ​ടി​യ കോ​ൺ​ഗ്ര​സാ​യി​രു​ന്നു വ​ലി​യ ഒ​റ്റ​ക്ക​ക്ഷി. വ​ലി​യ ര​ണ്ടാം ക​ക്ഷി ജ​ന​താ ദ​ളു​മാ​യി (ആ​റ്​ സീ​റ്റ്) ചേ​ർ​ന്ന്​ മ​ത്സ​രി​ച്ച്​ 26 സീ​റ്റു​ക​ൾ നേ​ടി​യ എ​ൻ.​സി.​പി (20 സീ​റ്റ്) ആ​ണ്. ശി​വ​സേ​ന 13ഉം ​ബി.​ജെ.​പി ഒ​മ്പ​തും മ​ജ്​​ലി​സെ ഇ​ത്തി​ഹാ​ദു​ൽ മു​സ്​​ലി​മീ​ൻ ഏ​ഴും സീ​റ്റു​ക​ളാ​ണ്​ നേ​ടി​യ​ത്. പ്രാ​ദേ​ശി​ക സ്​​ഥി​തി ക​ണ​ക്കി​ലെ​ടു​ത്ത്​ കോ​ൺ​ഗ്ര​സി​നെ​ പി​ന്തു​ണ​ക്കാ​ൻ നേ​തൃ​ത്വം അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ശി​വ​സേ​ന എം.​എ​ൽ.​എ​യും മ​ഹാ​രാ​ഷ്​​ട്ര സ​ഹ​മ​ന്ത്രി​യു​മാ​യ ദാ​ദാ ഭു​സെ പ​റ​ഞ്ഞു. 

ബു​ധ​നാ​ഴ്​​ച​യാ​ണ്​ മേ​യ​ർ, ഉ​പ​മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്. മു​ൻ കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ ശൈ​ഖ്​ റ​ഷീ​ദ്​ മേ​യ​ർ പ​ദ​വി​യി​ലേ​ക്കും ശി​വ​സേ​ന​യു​ടെ സ​ഖ​റാം ഗോ​ഡ്​​കെ ഉ​പ​മേ​യ​ർ പ​ദ​വി​യി​ലേ​ക്കും പ​ത്രി​ക ന​ൽ​കി. ആ​ദ്യ​മാ​യാ​ണ്​ ബി.​ജെ.​പി​യും മ​ജ്​​ലി​സെ ഇ​ത്തി​ഹാ​ദു​ൽ മു​സ്​​ലി​മീ​നും മാ​ലേ​ഗാ​വ്​ കോ​ർ​പ​റേ​ഷ​നി​ൽ സീ​റ്റു​ക​ൾ നേ​ടു​ന്ന​ത്. 27 മു​സ്​​ലിം സ്​​ഥാ​നാ​ർ​ഥി​ക​ളു​ൾ​പ്പെ​ടെ 58 പേ​രാ​യി​രു​ന്നു മ​ത്സ​രി​ച്ച​ത്. ബി.​ജെ.​പി​യു​ടെ ഒ​രു മു​സ്​​ലിം സ്​​ഥാ​നാ​ർ​ഥി​പോ​ലും ജ​യി​ച്ചി​ല്ല.

Show Full Article
TAGS:congress shiv sena malegaon 
News Summary - Congress, Shiv Sena join hands to gain control of Malegaon
Next Story