സംസ്ഥാനങ്ങൾക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം - കോൺഗ്രസ്
text_fieldsന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയിൽ മുന്നിൽ നിന്ന് പോരാടുന്ന സംസ്ഥാനങ്ങൾക്കായി പ്രത്യേക സാമ്പത്തിക പാക്കേ ജ് കേന്ദ്രം പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ്. വലിയ പ്രതിസന്ധി അനുഭവിക്കുന്ന സംസ്ഥാന സർക്കാറുകളെ ശക്തിപ് പെടുത്തുകയാണ് ഇൗ ഘട്ടത്തിൽ ചെയ്യേണ്ടതെന്നും ലക്ഷം കോടി രൂപയെങ്കിലും ഇതിനായി വകയിരുത്തണമെന്നും കോൺഗ്രസ് വക്താവ് സുപ്രിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രതിരോധ പ്രവർത്തനങ്ങൾക്കും ചികിത്സാ സംവിധാനങ്ങൾ ഒരുക് കാനും പണം കണ്ടെത്താനാകാതെ പ്രയാസപ്പെടുകയാണ് സംസ്ഥാനങ്ങൾ. വിഭവ സമാഹരണത്തിന് സംസ്ഥാന സർക്കാറുകൾക്ക് പരിമിതി ഉണ്ട്. ഇത് മറികടക്കാൻ സഹായിക്കേണ്ടത് കേന്ദ്ര സർക്കാറാണ്. കേന്ദ്രം കുടിശ്ശിക വരുത്തിയ സംസ്ഥാന വിഹിതങ്ങൾ ഉടനെ വിതരണം ചെയ്യുകയും റിസർവ് ബാങ്കിൽ നിന്ന് സംസ്ഥാനങ്ങൾക്ക് എളുപ്പത്തിൽ വായ്പകൾ സാധ്യമാക്കുകയും വേണം.
സംസ്ഥാനങ്ങളെ ശക്തിപ്പെടുത്തുകയും പ്രാദേശികമായ സാഹചര്യങ്ങൾക്കനുസരിച്ച് ഒാരോ സംസ്ഥാനത്തും നയം രൂപപ്പെടുത്തുകയും ചെയ്താൽ മാത്രമേ ഇൗ ദുരന്തത്തെ അതിജീവിക്കാനാകൂ. എന്നാൽ, സംസ്ഥാനങ്ങളൊക്കെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്.
സംസ്ഥാനങ്ങൾക്കായി ലക്ഷം കോടിയുടെ പാക്കേജെങ്കിലും ഉടനെ ഉണ്ടാക്കേണ്ടതുണ്ട്. സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തിെൻറയും ആഘാതങ്ങളുടെയും വ്യാപ്തി അനുസരിച്ചും ജനസംഖ്യാ തോതനുസരിച്ചും ഇൗ തുക വിതരണം ചെയ്യണം. ഉഷ്ണ മാപിനികളും പ്രത്യേക ആശുപത്രികളും ചികിത്സാ സന്നാഹങ്ങളുമൊക്കെ ഒരുക്കാൻ സംസ്ഥാനങ്ങൾക്ക് കഴിയേണ്ടതുണ്ട്.
സംസ്ഥാനങ്ങൾക്ക് കൊടുക്കാനുള്ള 48000 കോടി രൂപ ജി.എസ്.ടി വിഹിതം കേന്ദ്രം തടഞ്ഞ്വെച്ചിരിക്കുകയാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളടക്കം ജി.എസ്.ടി വിഹിതം അനുവദിക്കാനായി കേന്ദ്രത്തോട് നിരന്തരം ആവശ്യപ്പെടുന്നുണ്ട്. ഫെഡറൽ സംവിധാനത്തിെൻറ സത്ത ഉൾക്കൊണ്ട്, ഇൗ യുദ്ധത്തിൽ സംസ്ഥാനങ്ങളെ സഹായിക്കാൻ കേന്ദ്രം തയാറാകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
അന്തർസംസ്ഥാന ഗതാഗതവും ചരക്ക് നീക്കവും സുഗമമാണെന്ന് കേന്ദ്രം ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇത് പലയിടത്തും പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും പരിഹാരത്തിന് കേന്ദ്രം നടപടികളൊന്നും എടുത്തിട്ടില്ല. ഏകപക്ഷീയമായ പ്രഖ്യാപനങ്ങളേക്കാൾ എല്ലാവരെയും വിശ്വാസത്തിലെടുത്തുള്ള തീരുമാനങ്ങളാണ് ഇൗ ഘട്ടത്തിൽ രാജ്യത്തിന് ആവശ്യമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
