Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേരളത്തിലെ സാഹചര്യമല്ല...

കേരളത്തിലെ സാഹചര്യമല്ല ത്രിപുരയിൽ, സി.പി.എമ്മുമായുള്ള സഖ്യം ഗുണം ചെയ്യും മുകുൾ വാസനിക്

text_fields
bookmark_border
Mukul Wasnik
cancel

അഗർത്തല: ത്രിപുരയിലെ സി.പി.എം സഖ്യം ഗുണം ചെയ്യുമെന്ന് കോ​ൺഗ്രസ് പ്രവർത്തക സമിതി അംഗം മുകുൾ വാസനിക് പറഞ്ഞു. കോൺ​ഗ്രസ്-സി.പി.എം സഖ്യത്തെ പരിഹസിച്ച് കൊണ്ട് കേരളത്തിൽ ഗുസ്തിയും ​ത്രിപുരയിൽ ദോസ്തിയുമാണെന്ന് ​മോദിയുടെ വിമർശനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഓരോ സംസ്ഥാനത്തിന്റെയും സ്ഥിതി വ്യത്യസ്തമാണ്. കോൺഗ്രസും സി.പി.എമ്മും നേരിട്ട് മത്സരിക്കുമ്പോൾ ത്രിപുരയിൽ മൂന്നാമതൊരുകക്ഷി സജീവമായിരുന്നില്ല. പുതിയ സാഹചര്യത്തിൽ ത്രിപുരയ്ക്ക് ഇത്തരമൊരു കൂട്ടു​കെട്ട് അനിവാര്യമാണ്. ​ബി.ജെ.പി കേരളത്തിലില്ല. ആ അവസ്ഥയല്ല. മറ്റ് സംസ്ഥാനങ്ങളിൽ. അതുകൊണ്ട് ഇത്തര​ം താരതമ്യം ശരിയല്ല. ത്രിപുരയിൽ ക്രമസമാധാന നില തകർന്നിരിക്കുകയാണ്. എങ്ങും അക്രമമാണ്. കുട്ട ബലാൽസംഗം നടക്കുകയാണ്. സ്ത്രീകൾ സുരക്ഷിതരല്ല. ഈ സാഹചര്യത്തിൽ പുതിയ നീക്കത്തെ സാധാരണ പാർട്ടി പ്രവർത്തകർ പോലും ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുന്നതെന്നും മുകൾ വാസനിക് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congress cpmtripura
News Summary - Congress says alliance in Tripura will be beneficial
Next Story