സർക്കാർ രൂപവത്കരണം ലക്ഷ്യം; കമൽനാഥും അഹ്മദ് പേട്ടലും ഷില്ലോങ്ങിൽ
text_fieldsഷില്ലോങ്: മേഘാലയയിൽ സർക്കാർ രൂപവത്കരണം ലക്ഷ്യമിട്ട് മുതിർന്ന കോൺഗ്രസ് നേതാക്കൾ അടിയന്തരമായി സംസ്ഥാനത്തെത്തി. കമൽനാഥും അഹ്മദ് പേട്ടലുമാണ് ശനിയാഴ്ച ഷില്ലോങ്ങിലെത്തിയത്.
സ്വതന്ത്രരുമായി ചർച്ച നടത്തി സഖ്യസർക്കാർ സാധ്യത ആരായുകയാണ് പ്രാഥമിക ലക്ഷ്യം. കഴിഞ്ഞ 10 വർഷമായി സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് അവസാന ഫലം പുറത്തുവരുേമ്പാൾ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്. അടുത്തിടെ മണിപ്പൂരിലും ഗോവയിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും അമാന്തിച്ചുനിന്നതിനാൽ ഭരണം ബി.ജെ.പി സഖ്യം കൈപ്പിടിയിലൊതുക്കിയ മുന്നനുഭവം കണക്കിലെടുത്താണ് കോൺഗ്രസിെൻറ നീക്കങ്ങൾ. 6
0 അംഗ സഭയിൽ തെരഞ്ഞെടുപ്പ് നടന്ന 59 സീറ്റിൽ 21 എണ്ണമാണ് പാർട്ടിക്ക് ലഭിച്ചത്. കേവല ഭൂരിപക്ഷത്തിന് 31 സീറ്റാണ് വേണ്ടത്. രാജ്യത്ത് കോൺഗ്രസ് അധികാരത്തിലുള്ള നാല് സംസ്ഥാനങ്ങളിലൊന്നായിരുന്നു മേഘാലയ. പഞ്ചാബ്, കർണാടക, മിസോറം എന്നിവിടങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലുമാണ് നിലവിൽ കോൺഗ്രസ് ഭരണത്തിലുള്ളത്. കോൺഗ്രസിൽനിന്ന് ബി.െജ.പിയിലേക്കെത്തുകയും പിന്നീട് അസം ആരോഗ്യ മന്ത്രിയാവുകയും ചെയ്ത ഹിമന്ദ ബിശ്വ ശർമയെ ബി.ജെ.പിയും സർക്കാർ രൂപവത്കരണ നീക്കത്തിനായി ഇവിടെ നിയോഗിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ, ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവർ സംസ്ഥാനത്ത് ശക്തമായ പ്രചാരണം നടത്തിയെങ്കിലും ബി.ജെ.പി കേവലം രണ്ട് സീറ്റിലൊതുങ്ങി. 60 മണ്ഡലങ്ങളിലേക്ക് 47 സ്ഥാനാർഥികളെ ബി.ജെ.പി മത്സരിപ്പിച്ചിരുന്നു. കേന്ദ്രത്തിൽ സഖ്യകക്ഷിയാണെങ്കിലും എൻ.പി.പി സംസ്ഥാനത്ത് തനിച്ചാണ് മത്സരിച്ചത്. 2013ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 28 സീറ്റ് നേടിയിരുന്നു. യുനൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി (യു.ഡി.പി), ഹിൽസ്റ്റേറ്റ് ഡെമോക്രാറ്റിക് പാർട്ടി (എച്ച്.എസ്.പി.ഡി.പി), ഗാരോ നാഷനൽ കൗൺസിൽ(ജി.എൻ.സി) എന്നിവർ സഖ്യമുണ്ടാക്കിയാണ് മത്സരിച്ചത്. ഇവർ ഒരുമിച്ച് 10 സീറ്റോളം നേടിയത് സംസ്ഥാനത്ത് നിർണായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
