Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു പിയിൽ പഴയ സാമൂഹിക സമവാക്യം തിരിച്ചുപിടിക്കാൻ കോൺഗ്രസ്; ബ്രാഹ്മണ-മുസ്‍ലിം-ദലിത് കൂട്ടുകെട്ടിൽ ശ്രദ്ധ

text_fields
bookmark_border
യു പിയിൽ പഴയ സാമൂഹിക സമവാക്യം തിരിച്ചുപിടിക്കാൻ കോൺഗ്രസ്; ബ്രാഹ്മണ-മുസ്‍ലിം-ദലിത് കൂട്ടുകെട്ടിൽ ശ്രദ്ധ
cancel

ലഖ്നോ :ഉത്തർപ്രദേശിൽ നഷ്ടപ്പെട്ട രാഷ്ട്രീയ പ്രതാപം വീണ്ടെടുക്കുന്നതിനായി ചരിത്രപരമായ 'ബ്രാഹ്മണ-മുസ്‍ലിം-ദലിത്' സഖ്യം വീണ്ടും കെട്ടിപ്പടുക്കാൻ തീവ്രശ്രമവുമായി കോൺഗ്രസ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് സംസ്ഥാന നേതൃത്വത്തിൽ വരുത്തിയ അഴിച്ചുപണിയാണ് ഇതിന്റെ ആദ്യ പടിയായി വിലയിരുത്തപ്പെടുന്നത്. സംസ്ഥാനത്ത് ബിജെപി ഭരണത്തിൻ കീഴിൽ ബ്രാഹ്മണ വിഭാഗങ്ങൾക്കിടയിലുണ്ടായ അതൃപ്തി വോട്ടാക്കി മാറ്റാനാണ് കോൺഗ്രസിന്റെ നീക്കം.

ഇതിന്റെ ഭാഗമായി യുപി കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒരു ബ്രാഹ്മണ നേതാവിനെയും, വർക്കിങ് പ്രസിഡന്റായി മുസ്‌ലിം നേതാവിനെയും പാർട്ടി അടുത്തിടെ നിയമിച്ചിരുന്നു. ഒരുകാലത്ത് ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ ശക്തമായ അടിത്തറയായിരുന്ന പരമ്പരാഗത വോട്ട് ബാങ്ക് തിരിച്ചുപിടിക്കുകയാണ് ഈ സമുദായ സമവാക്യത്തിലൂടെ ലക്ഷ്യമിടുന്നത്. പടിഞ്ഞാറൻ ഉത്തർപ്രദേശിലും പൂർവാഞ്ചലിലും ഒരേപോലെ സ്വാധീനം ഉറപ്പിക്കാൻ പ്രാദേശിക നേതാക്കളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക കാമ്പയിനുകളും ഉടൻ ആരഭിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.

എന്നാൽ, കോൺഗ്രസിന്റെ ഈ ജാതി സമവാക്യ നീക്കങ്ങൾ തിരഞ്ഞെടുപ്പിൽ യാതൊരു ചലനവും ഉണ്ടാക്കില്ലെന്നാണ് സഖ്യകക്ഷിയായ സമാജ്‌വാദി പാർട്ടി വ്യക്തമാക്കുന്നത്. ഉത്തർപ്രദേശിൽ കോൺഗ്രസ്സ് ഒറ്റക്ക് നിന്നാൽ സീറ്റുകൾ പൂജ്യമാവുമെന്നും സമാജ്‌വാദി പാർട്ടിയുടെ വോട്ടുകൾ പൂർണ്ണമായി ലഭിച്ചതുകൊണ്ടാണ് കോൺഗ്രസ് ആറ് സീറ്റുകളിൽ വിജയിച്ചതെന്നും കഴിഞ്ഞ ദിവസം ശിവ് പാൽ സിങ് വിമർശനമുന്നയിച്ചിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലെ സീറ്റ് പങ്കുവെക്കലുമായി ബന്ധപ്പെട്ട് സഖ്യകക്ഷികൾക്കിടയിൽ തർക്കങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് കോൺഗ്രസിന്റെ ഈ പുതിയ രാഷ്ട്രീയ പരീക്ഷണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Congress Revives Brahmin-Muslim-Dalit Strategy
Next Story