Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയോ​ഗി...

യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ 'ബു​ൾ​ഡോ​സ​ർ നാ​ഥ്' എന്ന് പരിഹസിച്ച് കോൺഗ്രസ്

text_fields
bookmark_border
യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ ബു​ൾ​ഡോ​സ​ർ നാ​ഥ് എന്ന് പരിഹസിച്ച് കോൺഗ്രസ്
cancel

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ ബു​ൾ​ഡോ​സ​ർ നാ​ഥ് എ​ന്ന് വി​ളി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്. യു​വാ​ക്ക​ളു​ടെ സ്വ​പ്ന​ങ്ങ​ളെ ച​വി​ട്ടി​യ​ര​ച്ച യോ​ഗി​യെ ബു​ൾ​ഡോ​സ​ർ നാ​ഥ് അ​ല്ലെ​ങ്കി​ൽ ബു​ൾ​ഡോ​സ​റു​ക​ളു​ടെ പ്ര​ഭു എ​ന്ന് വി​ളി​ക്ക​ണ​മെ​ന്ന് പറഞ്ഞാണ് കോ​ൺ​ഗ്ര​സ് പരിഹസിച്ചത്.

കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്കാ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ക്നോ​വി​ൽ ന​ട​ത്താൻ നിശ്ചയിച്ച അ​ഞ്ച് കി​ലോ മീ​റ്റ​ർ ഓ​ട്ട​ത്തി​ന് ല​ക്നോ പൊലീസ് അനുമതി നൽകിയിരുന്നില്ല. സ്ത്രീ ​മു​ന്നേ​റ്റ​ത്തി​നാ​യി "ല​ഡ്കി ഹൂം, ല​ഡ് ശ​ക്തീ ഹൂം' എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​യാ​യി​രു​ന്നു പ​രി​പാ​ടി ന​ട​ത്താ​നി​രു​ന്ന​ത്. ഇതോടെയാണ് ബുൾഡോസർ പരമാമർശവുമായി കോൺഗ്രസ് രം​ഗ​ത്തെ​ത്തി​യ​ത്.

ല​ക്നോ​വിലെ മാ​ര​ത്ത​ണി​ൽ ഓ​ടാ​ൻ ആ​ഗ്ര​ഹി​ച്ച പെ​ൺ​കു​ട്ടി​ക​ളു​ടെ സ്വ​പ്ന​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ത​ക​ർ​ത്തു​വെ​ന്നും കോ​ൺ​ഗ്ര​സ് കു​റ്റ​പ്പെ​ടു​ത്തി. യുവാക്കളുടെ സ്വപ്നങ്ങളെ ആദിത്യനാഥ് തുടർച്ചയായി തച്ചുടക്കുകയാണ് ചെയ്യുന്നത്. ചോദ്യപേപ്പർ ചോർച്ചയിലൂടെയും റിക്രൂട്ട്മെന്‍റ് റിസൽറ്റുകൾ പ്രഖ്യാപിക്കാതെയും യുവാക്കൾക്കെതിരെ ബലം പ്രയോഗിച്ചും യോഗി ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് കോ​ൺ​ഗ്ര​സ് ട്വീ​റ്റ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BulldozernathYogi Adityanath
News Summary - Congress 'renames' UP CM Yogi Adityanath in latest dig, calls him 'Bulldozernath'
Next Story