Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുജറാത്തിൽ കോൺഗ്രസിന് 43 സ്ഥാനാർഥികളായി

text_fields
bookmark_border
ഗുജറാത്തിൽ കോൺഗ്രസിന് 43 സ്ഥാനാർഥികളായി
cancel

ന്യൂഡൽഹി: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിനുള്ള 43 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്. രാജ്യസഭ എം.പി അമിബെൻ യാഗ്നിക് ഗട്ട് ലോദിയയിൽ മത്സരിക്കും. പോർബന്തറിൽ അർജുൻ മോദ്‍വാദിയയാണ് സ്ഥാനാർഥി.

എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർ​െഗയു​ടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് സ്ഥാനാർഥികളുടെ ആദ്യ പട്ടികക്ക് അന്തിമരൂപം നൽകിയത്. മുകുൾ വാസ്നിക്, കെ.സി. വേണുഗോപാൽ, തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഓൺലൈനായി പങ്കെടുത്തു.

182 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബർ ഒന്നിനും അഞ്ചിനുമാണ് നടക്കുന്നത്. ഡിസംബർ എട്ടിന് വോട്ടെണ്ണും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Congress releases first list of 43 candidates for Gujarat assembly polls
Next Story