Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോദി പ്രസംഗം വെറും വായ്​ത്താരിയെന്ന് കോൺഗ്രസ്​

text_fields
bookmark_border
congress-Modi
cancel

ന്യൂഡൽഹി: ഏഴു വർഷമായി കേൾക്കുന്ന ഓരോ പ്രഖ്യാപനങ്ങളുടെ ആവർത്തനമല്ലാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മറ്റൊന്നുമില്ലെന്ന്​ കോൺഗ്രസ്​. ഓരോന്ന്​ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും, ഒന്നും നടപ്പാക്കുന്നില്ല. 100 ലക്ഷം കോടിയുടെ പദ്ധതി രണ്ടു വർഷം മുമ്പും പ്രഖ്യാപിച്ച മോദി ഒന്നും നടപ്പാക്കിക്കണ്ടില്ല. വീണ്ടും അതു തന്നെ പ്രഖ്യാപിക്കു​​േമ്പാൾ, തുകയുടെ കണക്കെങ്കിലും മാറ്റാൻ തയാറാകണം.

കഷ്​ടപ്പെടുന്നവർക്കും പരാതിപ്പെടുന്നവർക്കും ചെവി കൊടുക്കാത്ത പ്രധാനമന്ത്രിയാണ്​ നരേന്ദ്രമോദി. കാർഷിക നിയമങ്ങൾക്കെതിരെ മാസങ്ങളായി സമരം ചെയ്യുന്ന കർഷകരോട്​ മോദിക്ക്​ ഒന്നും പറയാനില്ല. അവരുടെ പ്രശ്​നങ്ങൾ പരിഹരിക്കുന്നുമില്ല. വെറുതെ ഗിരി പ്രഭാഷണം നടത്തിയിട്ട്​ എന്താണ്​ കാര്യമെന്നും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്​ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ്​ വക്​താവ്​ രൺദീപ്​സിങ്​ സുർജേവാല എന്നിവർ ചോദിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Congress Reacts to Modi's Independence Day Speech
Next Story