Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യസഭാ ഉപാധ്യക്ഷൻ:...

രാജ്യസഭാ ഉപാധ്യക്ഷൻ: സ്​ഥാനാർഥിക്ക്​ പിന്തുണ തേടി കോൺഗ്രസ്​ മമതയെ കണ്ടു

text_fields
bookmark_border
രാജ്യസഭാ ഉപാധ്യക്ഷൻ: സ്​ഥാനാർഥിക്ക്​ പിന്തുണ തേടി കോൺഗ്രസ്​ മമതയെ കണ്ടു
cancel

ന്യൂഡൽഹി: പി.ജെ കുര്യ​​​​െൻറ കാലാവധി കഴിയുന്നതോടെ ഒഴിവു വരുന്ന രാജ്യസഭാ ഉപാധ്യക്ഷ സ്​ഥാനത്തേക്ക്​ സ്​ഥാനാർഥി നിർണയത്തിൽ പ്രതിപക്ഷ ​െഎക്യത്തിന്​ കോൺഗ്രസ്​ ശ്രമം തുടങ്ങി. 

കോൺഗ്രസ്​ സ്​ഥനാർഥിക്ക്​ പിന്തുണ തേടി അഹമ്മദ്​ പ​േട്ടൽ കഴിഞ്ഞ ദിവസം തൃണമൂൽ നേതാവ്​ മമതാ ബാനർജിയെ കണ്ടു. ഞായറാഴ്​ച നടന്ന കൂടിക്കാഴ്​ച ഒരു മണിക്കൂർ നീണ്ടുവെന്നാണ്​ സൂചന. 

ഉപരാഷ്​ട്രപതിയാണ്​ രാജ്യസഭാധ്യക്ഷൻ. ഉപാധ്യക്ഷ​നെ രാജ്യസഭാംഗങ്ങൾ ചേർന്നാണ്​ തെരഞ്ഞെടുക്കുക. രാജ്യസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി ഉപാധ്യക്ഷ സ്​ഥാനത്തേക്ക്​ സ്വന്തം സ്​ഥാനാർഥിയെ നിർത്തുന്നുണ്ട്​. 

കഴിഞ്ഞ ദിവസം നിതി ആയോഗി​​​​െൻറ യോഗത്തി​െനത്തിയ കോൺഗ്രസ്​​ ഇതര മുഖ്യമന്ത്രിമാർ ചേർന്ന്​ ലെഫ്​. ഗവർണറുടെ വസതിയിൽ സമരമിരിക്കുന്ന കെജ്​രിവാളി​െന കണ്ടതും മറ്റും പുതിയ മുന്നണി രൂപീകരിക്കുന്നതി​​​​െൻറ സൂചനയായാണ്​ കോൺഗ്രസ്​ കാണുന്നത്​. ഒമ്പതംഗങ്ങളുള്ള ബിജു ജനതാദളും ആറംഗങ്ങളുള്ള തെലങ്കാന രാഷ്​ട്ര സമിതിയും കോൺഗ്രസി​െന പിന്തുണക്കില്ലെന്ന്​ നേരത്തെ പറഞ്ഞിരുന്നു. 

ഇവരുടെ നിലപാടിൽ മാറ്റം വന്നിട്ടുണ്ടോ എന്ന്​ അറിയാത്തതുകൊണ്ട്​ കൂടിയാണ്​ മമതാ ബാനർജിയെ കണ്ട്​ പിന്തുണ ഉറപ്പിക്കാൻ കോൺഗ്രസ്​ ശ്രമിക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressMamata Banerjeemalayalam newsRajya sabha deputy chairman
News Summary - Congress Reaches Out to Mamata to Stitch Together -India news
Next Story