അനിശ്ചിതാവസ്ഥയിൽ കോൺഗ്രസ്
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പു തോൽവിയെ തുടർന്ന് ഇനിയെന്ത് എന്ന വലിയ ചോദ്യത് തിനു മുന്നിൽ നിൽക്കുന്ന കോൺഗ്രസിൽ രാഹുൽ ഗാന്ധിയുടെ പിന്മാറ്റം സൃഷ്ടിച്ച അനിശ്ചിത ാവസ്ഥ തുടരുകയാണ്. ജയവും തോൽവിയും തെരഞ്ഞെടുപ്പിൽ സ്വാഭാവികമാണെന്ന മനോഭാവത് തോടെ പുതിയ ദിശാബോധവും കർമപരിപാടികളുമായി പാർട്ടിയെ വീണ്ടെടുപ്പിലേക്ക് നയിക് കേണ്ട ഘട്ടത്തിലാണ് പൊടുന്നനെ രാഹുൽ അന്തർമുഖനായി മാറിയത്.
പാർലമെൻറ് സമ്മേള നം അടുത്തയാഴ്ച തുടങ്ങിയേക്കും. പുതിയ എം.പിമാരെ കാണാൻപോലും രാഹുൽ കൂട്ടാക്കുന്നി ല്ല. പുതിയ സഭാനേതാവിനെ തെരഞ്ഞെടുക്കാനും സഭയിൽ ബി.ജെ.പിയെ എങ്ങനെ നേരിടണമെന്നതിൽ മ ാർഗനിർദേശം നൽകാനും നടപടികളൊന്നുമായിട്ടില്ല. തെരഞ്ഞെടുപ്പു തോൽവിയും തെരഞ്ഞെ ടുപ്പു സാഹചര്യങ്ങളും വിശദീകരിക്കുന്ന വാർത്തസമ്മേളനം നടന്നിട്ടില്ല. പാർട്ടി പ്ര വർത്തകരുടെ ആത്മവീര്യം ചോർത്താതെ ബി.ജെ.പിക്കെതിരെ പട നയിക്കേണ്ട ഘട്ടത്തിൽ രാഹുൽ പ്രദർശിപ്പിക്കുന്നത് തെറ്റായ രീതിയാണെന്ന് നേതാക്കൾ അന്യോന്യം പറയുന്നു.
നെഹ്റു കുടുംബത്തിന് പുറത്തുനിന്നൊരാൾ വരെട്ടയെന്ന പല്ലവിയാണ് രാഹുൽ നേതാക്കളോട് ആവർത്തിക്കുന്നത്. കുടുംബവാഴ്ചയുടെ ചരിത്രം തിരുത്താൻ രാഹുൽ ശ്രമിക്കുന്ന ഘട്ടം സന്ദർഭത്തിന് ഒട്ടും യോജിച്ചതല്ലെന്ന് സഖ്യകക്ഷി നേതാക്കൾ അടക്കമുള്ളവർ ഒാർമിപ്പിക്കുന്നു. കോൺഗ്രസ് തോറ്റുപോയെങ്കിലും രാഹുലിെൻറയോ നെഹ്റു കുടുംബത്തിെൻറയോ നേതൃത്വവും അധ്വാനവും വലുതായിരുന്നു. നെഹ്റു കുടുംബാംഗങ്ങൾ മാറിനിന്ന് മറ്റൊരു നേതാവിനെ വാഴിച്ചാൽ, പാർട്ടിയിൽ കൂടുതൽ അനൈക്യവും പിളർപ്പുതന്നെയും ഉണ്ടായെന്നു വരും.
രാഹുൽ പദവിയിൽ തുടർന്നതുകൊണ്ട് പ്രത്യേകിച്ചെന്ത് എന്ന മറുചോദ്യവും ഇതിനിടയിൽ ഉയരുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ അസ്ഥിപഞ്ജരം മാത്രമായി മാറിപ്പോയ കോൺഗ്രസിെൻറ ഉൗർജം വീണ്ടെടുക്കാൻ പുതിയ തന്ത്രങ്ങളും കഠിനാധ്വാനവും വേണ്ടിവരും.
ഇത്തരത്തിൽ കോൺഗ്രസ് പച്ചപിടിക്കാതെ നേതൃത്വത്തിൽ അണികൾക്കോ സഖ്യകക്ഷികൾക്കോ വിശ്വാസമുണ്ടാവില്ല. നിലവിലെ രൂപത്തിൽ രാഹുൽ ഗാന്ധിക്ക് അടുത്ത തെരഞ്ഞെടുപ്പിൽ പ്രധാന പ്രതിപക്ഷനേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിടാൻ കഴിയില്ലെന്നും, അതുകൊണ്ട് നേട്ടമുണ്ടാവില്ലെന്നും ചൂണ്ടിക്കാണിക്കുന്നവരുണ്ട്.
മുതലാക്കാൻ ബി.ജെ.പി കളത്തിൽ
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ കോൺഗ്രസും വിവിധ പ്രാദേശിക പാർട്ടികളും പതറിനിൽക്കുന്നത് അവസരമാക്കി പ്രതിപക്ഷ ശൈഥില്യത്തിന് ആക്കംപകരാൻ ബി.ജെ.പി കളത്തിൽ.
കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ സർക്കാറുകൾ നേരിടുന്ന നിലനിൽപുഭീഷണി തുടരുന്നു.
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിെൻറ പ്രധാന പ്രതിയോഗിയായി വളർന്ന ബി.ജെ.പി കൂറുമാറ്റം വഴി മൂന്ന് എം.എൽ.എമാരെയും 63 നഗരസഭ കൗൺസിലർമാരെയും ബി.ജെ.പിക്കാരാക്കി. ഗുജറാത്തിൽ പ്രതിപക്ഷ മുഖങ്ങളിലൊന്നായ അൽപേഷ് താകോർ ബി.ജെ.പിയിലേക്കു ചാഞ്ഞു.
സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗവും തെളിഞ്ഞു കാണുകയാണ്. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് അവിഹിതമായി 250 കോടിയിൽപരം രൂപയുടെ വിനിമയം നടത്തിയെന്നു കാണിച്ച് ആദായനികുതി വകുപ്പ് ഇടപെട്ടിരിക്കുന്നത് ഭരണപ്രതിസന്ധി വളർത്താൻ വഴിയൊരുക്കും. കമൽനാഥിെൻറ ഏറ്റവുമടുത്ത അഞ്ചു പേരും 11 കോൺഗ്രസ് നേതാക്കളുമാണ് നിരീക്ഷണത്തിൽ.
തെരഞ്ഞെടുപ്പു പ്രചാരണ വേളയിൽ കമൽനാഥ് അടക്കം പല പ്രതിപക്ഷ പാർട്ടി നേതാക്കളുടെയും വസതികളിൽ എൻഫോഴ്സ്മെൻറ് റെയ്ഡ് നടത്തിയിരുന്നു. ബി.ജെ.പിയുടെ പണസ്രോതസ്സുകളെക്കുറിച്ച് അന്വേഷണമോ റെയ്ഡോ ഉണ്ടായില്ല.
കർണാടകത്തിലും മധ്യപ്രദേശിലും എം.എൽ.എമാരെ വിലക്കെടുക്കാൻ പിന്നാമ്പുറ നീക്കങ്ങൾ ശക്തമാണ്. നേരിയ ഭൂരിപക്ഷത്തിെൻറ ബലത്തിൽ തുടരുന്ന സംസ്ഥാന സർക്കാറുകൾ ബി.ജെ.പിയുടെ ശക്തമായ നീക്കത്തെ എത്രനാൾ അതിജീവിച്ചുനിൽക്കുകയെന്ന വെല്ലുവിളിയാണ് നേരിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
