Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹോക്കി ടീം ജഴ്സി നിറംമാറ്റത്തെ ചോദ്യം ചെയ്ത് കോൺഗ്രസ്

text_fields
bookmark_border
‘ഇടുങ്ങിയ രാഷ്ട്രീയ താൽപര്യങ്ങൾക്ക് കായികമേഖലയെ കരുവാക്കരുത്’
Mallikarjur Kharge
cancel
camera_alt

മല്ലികാർജുർ ഖാർഗെ

ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീമിന്റെ ജഴ്സി നിറം നീലയിൽനിന്ന് കാവിയിലേക്ക് മാറ്റിയത് ചോദ്യം ചെയ്ത് കോൺഗ്രസ്. ഇടുങ്ങിയ രാഷ്ട്രീയ താൽപര്യങ്ങൾക്ക് കായികമേഖലയെ കരുവാക്കരുതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുർ ഖാർഗെ എക്സിൽ കുറിച്ചു. ‘ഇന്ത്യൻ കായികതാരങ്ങളെ ദീർഘകാലമായി ലോകതലത്തിൽ ‘മെൻ ഇൻ ബ്ലൂ’, ‘ദി ബ്ലൂസ്, ‘ബ്ലൂ ടൈഗേഴ്സ്’ എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്.

ഈ സ്വത്വം കേവലം ജഴ്സിയുടെ നിറം മാത്രമല്ല മറിച്ച് ഇന്ത്യൻ കായിക പൈതൃകമാണ്. ചരിത്രപരമായ സ്വത്വം ഇപ്പോൾ മാറ്റേണ്ട ആവശ്യം എന്തെന്ന് മനസ്സിലാകുന്നില്ല. ഹോക്കി ഇന്ത്യ എക്സിക്യൂട്ടിവ് ബോർഡിന്റെ അറിവോ സമ്മതമോ കൂടാതെയാണ് മാറ്റം. ഏതെങ്കിലും നിറത്തെയല്ല ചോദ്യം ചെയ്യുന്നത്. തീരുമാനമെടുത്തതിലെ നടപടിക്രമങ്ങളെയും സുതാര്യതയെയുമാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ ഒരു സംഭാവനയും അർപ്പിക്കാത്തവർ ഇപ്പോൾ എല്ലാ ദേശീയ ചിഹ്നങ്ങളിലും പൊതുസ്ഥാപനങ്ങളിലും അവരുടെ ആദർശം കൊത്തിവെക്കാൻ ശ്രമിക്കുകയാണ്’ -ഖാർഗെ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ഹോക്കി ടീം ജഴ്സി നിറംമാറ്റത്തെ ചോദ്യം ചെയ്ത് കോൺഗ്രസ്
Next Story