ജെൻ സി പ്രക്ഷോഭത്തിന്‍റെ മാതൃകയിൽ എ.ഐ സമ്മിറ്റിൽ ഷർട്ടിടാതെ കോൺഗ്രസിന്‍റെ പ്രതിഷേധം
text_fieldsന്യൂഡൽഹി: നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിന്‍റെ മാതൃകയിൽ ന്യൂഡൽഹിയിൽ നടന്ന എ.ഐ സമ്മിറ്റിൽ ഷർട്ടിടാതെ കോൺഗ്രസിന്‍റെ പ്രതിഷേധം. ആഗോള നേതാക്കൻമാരും ഉന്നതരും പങ്കെടുത്ത പരിപാടിയിൽ ഇത്തരമൊരു പ്രതിഷേധം നടന്നതിന് പിന്നിൽ ഗുരുതര ഗൂഢാലോചന ഉണ്ടെന്ന് അധികൃതർ ആരോപിച്ചു.സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടു.
മോദിക്കെതിരായ മുദ്രാവാക്യങ്ങൾ എഴുതിയ ടീ ഷർട്ട് ധരിച്ചാണ് പ്രതിഷേധക്കാർ പരിപാടിയിലെത്തിയത്. ടീ ഷർട്ട് ഉൾപ്പെടെയുള്ളവക്ക് പ്രതിഷേധക്കാർക്ക് ധന സഹായം നൽകിയതാരെന്നതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ചയാണ് പത്തോളം വരുന്ന കോൺഗ്രസ് പ്രവർത്തകർ എ.ഐ ഉച്ചകോടിയുടെ വേദിയിൽ ഷർട്ടൂരി പ്രതിഷേധിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് നാല് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. പ്രതിഷേധം സമാധാനപരമായിരുന്നുവെന്നും ആരെയും ആക്രമിച്ചിട്ടില്ലെന്നും കോൺഗ്രസ് പ്രവർത്തകർ കോടതിയിൽ വാദിച്ചു.
പ്രതിഷേധം ബി.ജെ.പി.യെ പ്രകോപിപ്പിച്ചിട്ടുണ്ട്. സുന്ദർ പിച്ചെ സാം ആൾട്ട്മാൻ പോലുള്ള അന്താരാഷ്ട്ര പ്രതിനിധികൾ പങ്കെടുക്കുന്ന വേദിയിൽ രാജ്യത്തെ അപമാനിക്കാനാണ് കോൺഗ്രസ് ശ്രമിച്ചതെന്ന് കേന്ദ്ര മന്ത്രിമാരായ പീയുഷ് ഗോയൽ, ഭൂപേന്ദർ യാദവ് എന്നിവരടക്കമുള്ളവർ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

