Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമിത് ഷായുടെ തെലങ്കാന സന്ദർശനത്തിന് മുന്നോടിയായി വിലക്കയറ്റത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്

text_fields
bookmark_border
അമിത് ഷായുടെ തെലങ്കാന സന്ദർശനത്തിന് മുന്നോടിയായി വിലക്കയറ്റത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്
cancel

ഹൈദരാബാദ്: ആഭ്യന്തര മന്ത്രി അമിത് ഷായുടെ തെലങ്കാന സന്ദർശനത്തിന് മുന്നോടിയായി വിലക്കയറ്റത്തിനെതിരെ മുനുഗോഡിൽ കോൺഗ്രസിന്‍റെ പ്രതിഷേധം.

എൽ.പി.ജി സിലിണ്ടറിന്റെ വില ക്രമാതീതമായി വർധിക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ മുനുഗോഡിൽ എൽ.പി.ജി സിലിണ്ടറിന്‍റെ കൂറ്റൻ ബലൂണാണ് സ്ഥാപിച്ചത്. എന്നാൽ അമിത് ഷാ ഇതുവഴി കടന്നു പോകുന്നതിനാൽ പൊലീസ് ഉടൻ തന്നെ ബലൂൺ നീക്കം ചെയ്തു.


ഇതിന് പിന്നാലെ ചന്ദൂർ മണ്ഡലിൽ പാർട്ടി പ്രവർത്തകർ എൽ.പി.ജി സിലിണ്ടറുകൾ, പെട്രോൾ പമ്പുകൾ, പാൽ പാക്കറ്റുകൾ എന്നിവയുടെ രൂപത്തിൽ വസ്ത്രം ധരിച്ച് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ റോഡിൽ പ്രതിഷേധിച്ചു.


കേന്ദ്രസർക്കാരിന്‍റെ ജി.എസ്.ടി വർധനവ് സാധാരണക്കാരെ എങ്ങനെ ബാധിച്ചു എന്ന് കാണിക്കുന്ന പ്ലക്കാർഡുകളും പ്രതിഷേധക്കാർ ഉയർത്തിപ്പിടിച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മുനുഗോഡ് മണ്ഡലത്തിലാണ് അമിത് ഷാ സന്ദർശനം നടത്തുന്നത്. മുനുഗോഡിൽ ഇന്ന് വൈകിട്ട് നടക്കുന്ന പൊതുറാലിയെ അമിത് ഷാ അഭിസംബോധന ചെയ്യും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Congress protests against inflation ahead of Amit Shah's visit to Munugode
Next Story