Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജനാധിപത്യത്തെ കശാപ്പു...

ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നു; പാര്‍ലമെൻറിന്​ മുന്നി​ൽ കോൺഗ്രസ്​ പ്രതിഷേധം

text_fields
bookmark_border
ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നു; പാര്‍ലമെൻറിന്​ മുന്നി​ൽ കോൺഗ്രസ്​ പ്രതിഷേധം
cancel

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട വാദങ്ങള്‍ സുപ്രീംകോടതിയില്‍ പുരോഗമിക്കുന് നതിനിടെ പാര്‍ലമെന്‍റിനകത്തും പുറത്തും കോണ്‍ഗ്രസിന്‍റെ പ്രതിഷേധം. രാജ്യസഭയിലും ലോക്സഭയിലും മഹാരാഷ്ട്ര വിഷയ ം ഉയര്‍ത്തി കോണ്‍ഗ്രസ് പ്രതിഷേധിക്കുകയാണ്.

സോണിയാഗാന്ധിയുടെ നേതൃത്വത്തിൽ പാര്‍ലമെന്‍റിനു പുറത്ത് എം.പിമാര്‍ പ്രതിഷേധിച്ചു. ‘ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നത്​ അവസാനിപ്പിക്കുക’ എന്നെഴുതിയ കറുത്ത ബാനറുമായാണ്​ ​കോൺഗ്രസ്​ എം.പിമാർ പ്രതിഷേധിച്ചത്​.

കോൺഗ്രസ്​ അംഗങ്ങൾ സഭകളിലേക്കെത്തി പ്രതിഷേധം തുടർന്നു. പ്രതിപക്ഷ ബഹളത്തെ തുടർന്ന്​ ലോക്​സഭയും രാജ്യസഭയും ഉച്ചവവരെ പിരിഞ്ഞു. രണ്ട്​ മണികൾക്ക്​ സഭകൾ ചേരും.

മഹാരാഷ്ട്രയില്‍ ജനാധിപത്യത്തെ കശാപ്പു ചെയ്തെന്ന് സുരേഷ്​ കുമാർ എം.പി വിമർശിച്ചു. അരുണാചൽ മുതൽ ഗോവ വരെയും കർണാടകയിലും ജനാധിപത്യത്തെ അട്ടിമറിക്കുകയാണ്​ ബി.ജെ.പി​ ചെയ്​തതെന്നും അദ്ദേഹം വിമർശിച്ചു.

Show Full Article
TAGS:Maharashtra politics maharashtra Congress protests parliament india news 
News Summary - Congress protests against BJP outside Parliament - India news
Next Story