Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇരു സഭകളിലും...

ഇരു സഭകളിലും കോൺഗ്രസ്​ പ്രതിഷേധം ശക്​തം; രാജ്യസഭ ഈമാസം 11 വരെ പിരിഞ്ഞു

text_fields
bookmark_border
ഇരു സഭകളിലും കോൺഗ്രസ്​ പ്രതിഷേധം ശക്​തം; രാജ്യസഭ ഈമാസം 11 വരെ പിരിഞ്ഞു
cancel

ന്യൂഡൽഹി: ഡൽഹി കലാപം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള കോൺഗ്രസ്​ പ്രതിഷേധം ഇരുസഭകളിലും ശക്​തമായി തുടരുന് നു.

ലോക്​സഭ ചേർന്നയുടൻ തന്നെ ഏഴ്​ എം.പിമാരെ സസ്​പെൻഡ്​ ചെയ്​ത നടപടി പിൻവലിക്കണമെന്നാവശ്യ​പ്പെട്ട്​ കോൺ ഗ്രസ്​ അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. ബഹളം മൂലം ലോക്​സഭ നടപടികൾ ഉച്ചക്ക്​ രണ്ടുമണി വരെ നിർത്തിവെച്ചു. പ ്രതിപക്ഷ ബഹളം മൂലം രാജ്യസഭ ഈമാസം 11ന്​ ചേരുന്നതിനായി പിരിഞ്ഞു.

പാർലമ​െൻറ്​ വളപ്പിലെ ഗാന്ധി പ്രതിമക്ക്​ മുന ്നിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്​ എം.പിമാർ പ്രതിഷേധം തുടരുകയാണ്​. ഡൽഹി കലാപത്തെ കുറിച്ച്​ പ്രധാനമന്ത്രി നരേ​ന്ദ്ര മോദിയോ ആഭ്യന്തര മന്ത്രി അമിത്​ ഷായോ സഭയിൽ പ്രതികരിക്കുക, എം.പിമാരുടെ സസ്​പെൻഷൻ പിൻവലിക്കുക, അമിത്​ ഷാ രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്​ പ്രതിഷേധം നടത്തുന്നത്​.

സഭയിൽ മോശമായി പെരുമാറി എന്ന്​ ആരോപിച്ച്​ കേരളത്തിൽ നിന്നുള്ള നാല്​​ പേർ ഉൾപ്പെടെ ലോക്​സഭയിലെ ഏഴ്​ കോൺഗ്രസ്​ എം.പിമാരെ കഴിഞ്ഞ ദിവസം സസ്​പ​െൻറ്​ ചെയ്​തിരുന്നു. ടി.എൻ. പ്രതാപൻ, ഡീൻ കുര്യാക്കോസ്​, ബെന്നി ബഹന്നാൻ, രാജ്​മോഹൻ ഉണ്ണിത്താൻ, മണിക്ക ടാഗൂർ, ഗുർജീത്​ സിങ്​, ഗൗരവ്​ ഗൊഗോയ്​ എന്നിവരെയാണ്​ സ്​പീക്കർ സസ്​പെൻഡ്​ ചെയ്​തത്​.

ഏ​പ്രി​ൽ മൂ​ന്നു വ​രെ നാ​ലാ​ഴ്​​ച സ​ഭാ​ന​ട​പ​ടി​ക​ളി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​തി​നാ​ണ്​ വി​ല​ക്ക്. ഇത്​ പിൻവലിക്കണമെന്നാവ​ശ്യപ്പെട്ട്​ കോൺഗ്രസ്​ സഭാ ​നേതാവ്​ അധീർ രഞ്​ജൻ ചൗധരിയും കൊടിക്കുന്നിൽ സുരേഷ​ും സ്​പീക്കറെ കണ്ടിരുന്നു.

ഡൽഹി കലാപം സംബന്ധിച്ച്​ സഭയെ അഭിസംബോധന ചെയ്യുന്നതിന്​ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും മടിക്കുന്നതെന്തിനാണെന്ന്​ പ്രതിഷേധത്തി​​െൻറ നേതൃനിരയിലുള്ള ഹൈബി ഈഡൻ എം.പി ചോദിച്ചു. ‘കൊറോണ പോലുള്ള അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷം അനുവദിക്കുന്നുണ്ട്​. അതേ പ്രാധാന്യ​ത്തോടെ ആയിരങ്ങളെ ബാധിച്ച ഡൽഹി കലാപവും ചർച്ച ചെയ്യണമെന്നാണ്​ ഞങ്ങളുടെ ആവശ്യം’ - ഹൈബി ഈഡൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsdelhi riotcongress protest in lok sabhacongress protest in rajya sabhacongress protest in parliament
News Summary - Congress protest: Lok Sabha adjourned till 2 pm, Rajya Sabha till March 11 -India news
Next Story