Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗാന്ധിസമാധിയിൽ...

ഗാന്ധിസമാധിയിൽ കോൺഗ്രസ്​ സത്യഗ്രഹം

text_fields
bookmark_border
ഗാന്ധിസമാധിയിൽ കോൺഗ്രസ്​ സത്യഗ്രഹം
cancel

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം, ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്​​റ്റ​ർ എ​ന്നി​വ വ​ഴി മോ​ദി​സ​ർ​ക്കാ​ർ സാ​മു​ദാ​യി​ക വി​ഭ​ജ​നം ന​ട​ത്തു​​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഭ​ര​ണ​ഘ​ട​ന​മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ഗാ​ന്ധി​സ​മാ​ധി​യാ​യ രാ​ജ്​​ഘ​ട്ടി​ൽ കോ​ൺ​ഗ്ര​സ്​ സ​ത്യ​ഗ്ര​ഹം. പാ​ർ​ട്ടി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി, മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി, എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി, മു​ൻ​പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സി​ങ്, മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ എ.​കെ. ആ​ൻ​റ​ണി, ഗു​ലാം​ന​ബി ആ​സാ​ദ്, അ​ഹ്​​മ​ദ്​ പ​​ട്ടേ​ൽ, ആ​ന​ന്ദ്​ ശ​ർ​മ, മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, മു​ഖ്യ​മ​ന്ത്രി​മാ​രാ​യ അ​ശോ​ക്​ ഗെ​ഹ്​​ലോ​ട്ട്, ക​മ​ൽ​നാ​ഥ്, സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​രാ​ണ്​ സാ​യാ​ഹ്​​ന സ​ത്യ​ഗ്ര​ഹം ന​ട​ത്തി​യ​ത്.

വ​ലി​യ ദേ​ശീ​യ പ​താ​ക​ക്കു ചു​വ​ട്ടി​ലാ​ണ്​ മു​തി​ർ​ന്ന നേ​താ​ക്ക​ൾ അ​ണി​നി​ര​ന്ന​ത്. രാ​ജ്യ​ത്തി​​െൻറ ബ​ഹു​സ്വ​ര​ത ഉ​യ​ർ​ത്തി​ക്കാ​ട്ടി വി​വി​ധ ഭാ​ഷ​ക​ളി​ൽ ഭ​ര​ണ​ഘ​ട​ന​യു​െ​ട ഭാ​ഗ​ങ്ങ​ൾ അ​വ​ർ വാ​യി​ച്ചു. ഒ​രു മി​നി​റ്റ്​ മൗ​നാ​ച​ര​ണ​വും ന​ട​ന്നു. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​നും തു​ല്യ​ത​ക്കും വേ​ണ്ടി രാ​ജ്യ​മാ​കെ സ​മ​ര​മു​ഖ​ത്തു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​ണ്​ സ​ത്യ​ഗ്ര​ഹ പ​രി​പാ​ടി​യെ​ന്ന്​ മു​തി​ർ​ന്ന നേ​താ​ക്ക​ൾ വി​ശ​ദീ​ക​രി​ച്ചു.

പ്ര​ക്ഷോ​ഭ​ക​രെ പൊ​ലീ​സ്​ അ​തി​ക്ര​മം വ​ഴി ഒ​തു​ക്കു​ക​യാ​​ണ്​ ചെ​യ്യു​ന്ന​തെ​ന്ന്​ കോ​ൺ​ഗ്ര​സ്​ കു​റ്റ​പ്പെ​ടു​ത്തി. യു.​പി​യി​ൽ പ്ര​ക്ഷോ​ഭ​ത്തി​നി​ടെ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ ക​ണ്ട ത​​െൻറ അ​നു​ഭ​വം വി​വ​രി​ച്ചാ​ണ്​ പ്രി​യ​ങ്ക ഗാ​ന്ധി സം​സാ​രി​ച്ച​ത്. രാ​ജ്യ​ത്തി​നു​വേ​ണ്ടി ത​​െൻറ മ​ക​ൻ ജീ​വ​ത്യാ​ഗം ചെ​യ്​​തു​വെ​ന്ന്​ ബി​ജ്​​നോ​റി​ൽ ഒ​ര​മ്മ ക​ണ്ണീ​ർ​വാ​ർ​ത്ത്​ പ​റ​ഞ്ഞു​വെ​ന്ന്​ പ്രി​യ​ങ്ക പ​റ​ഞ്ഞു. രാ​ഹു​ൽ ഗാ​ന്ധി കൊ​റി​യ​യി​ൽ​നി​ന്ന്​ മ​ട​ങ്ങി​യെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഞാ​യ​റാ​ഴ്​​ച ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന സ​ത്യ​ഗ്ര​ഹ​ത്തി​ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ രാം​ലീ​ലാ മൈ​താ​നി​യി​ലെ പ​രി​പാ​ടി മു​ൻ​നി​ർ​ത്തി ​അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു. തു​ട​ർ​ന്ന്​ പ​രി​പാ​ടി തി​ങ്ക​ളാ​ഴ്​​ച​ത്തേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congress protestindia newsCAA protest
News Summary - congress protest against caa
Next Story