Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസർക്കാർ നിലപാടുകൾക്ക്​...

സർക്കാർ നിലപാടുകൾക്ക്​ പിന്തുണ; രാജ്യത്തെ തകർക്കാൻ കഴിയില്ല -രാഹുൽ

text_fields
bookmark_border
സർക്കാർ നിലപാടുകൾക്ക്​ പിന്തുണ; രാജ്യത്തെ തകർക്കാൻ കഴിയില്ല -രാഹുൽ
cancel

ന്യൂഡൽഹി: പുൽവാമയിൽ സൈനികർക്ക്​ നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. സൈ നികർക്ക്​ നേരെയുണ്ടായ ഭീകരാക്രമണം വെറുപ്പുളവാക്കുന്നതാണ്​. രാജ്യത്തെ ജവാൻമാർക്കൊപ്പം ഒന്നിച്ച്​ നിൽക്കുന ്നു. ഒരു ശക്​തിക്കും ഇന്ത്യയെ തകർക്കാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കേന്ദ്രസർക്കാറിനും സുരക്ഷാ സേനക്കും പിന്തുണക്കുന്നു. ഭീകരാക്രമണത്തിൽ മറ്റ്​ ചർച്ചകൾക്ക്​ കടക്കുന്നില്ലെന്നും രാഹുൽ വ്യക്​തമാക്കി. പുൽവാമയിൽ മരിച്ച സൈനികരുടെ കുടുംബങ്ങൾക്ക്​ ഒപ്പമുണ്ടാകുമെന്ന്​ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും പറഞ്ഞു. തീവ്രവാദത്തിന്​ മുന്നിൽ ഇന്ത്യ മുട്ടുമടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജമ്മു-കശ്മീരിലെ പുല്‍വാമയിൽ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിൽ 39 സൈനികർ വീരമൃത്യു വരിച്ചുവെന്നാണ്​ ഒൗദ്യോഗിക സ്ഥിരീകരണം. വ്യഴാഴ്​ച മൂന്നു​ മണിക്കാണ്​ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. ശ്രീനഗർ-ജമ്മു ഹൈവേയിലെ അവന്തിപോറയില്‍ സൈനികർ സഞ്ചരിച്ച വാഹനവ്യൂഹത്തിലെ ബസാണ്​ കാർ സ്​ഫോടനത്തിൽ തകർന്നത്​. അവധി കഴിഞ്ഞ്​ താഴ്​വരയിലെ യൂനിറ്റിൽ പ്രവേശിക്കാൻ പോവുകയായിരുന്ന 2500ലേറെ സി.ആർ.പി.എഫുകർ 78 വാഹനങ്ങളിലായി ഹൈവേയിൽ നീങ്ങു​േമ്പാഴാണ് അവന്തിപോറയിൽ പതിയിരുന്ന ഭീകരുടെ​ കാർ ഇടിച്ചുകയറ്റിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmalayalam newsPulwama AttackRahul gamdhi
News Summary - Congress President Rahul Gandhi President-India news
Next Story