Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസ് അധ്യക്ഷ പദവി:...

കോൺഗ്രസ് അധ്യക്ഷ പദവി: തരൂരിനെ അനുകൂലിച്ച് കെ.സി. വേണുഗോപാൽ

text_fields
bookmark_border
KC-venugopal-29719.jpg
cancel

ന്യൂഡൽഹി: നേ​തൃ​ത്വ​ത്തെ​ക്കു​റി​ച്ചുള്ള അ​വ്യ​ക്ത​ത കോ​ൺ​ഗ്ര​സി​​ന്​ ക്ഷ​ത​​മേ​ൽ​പി​ക്കു​ന്നു​ണ്ടെ​ന്ന ശശി തരൂർ എം.പിയുടെ പ്രസ്താവനയെ പിന്തുണച്ച് സംഘടനാകാര്യ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. തരൂരിന്‍റെത് പ്രവർത്തകർക്കിടയിലെ പൊതുവികാരമാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ അധ്യക്ഷനെ എത്രയും വേഗം കണ്ടെത്തണം. ഇത് ചർച്ച ചെയ്യാൻ ഉടൻ പ്രവർത്തക സമിതി ചേരും. തെരഞ്ഞെടുപ്പ് രീതി മാറ്റുന്നത് ചർച്ച ചെയ്യും. രാഹുൽ തുടരണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. പ്രിയങ്ക ഗാന്ധി അധ്യക്ഷ സ്ഥാനത്ത് വരണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ടെന്നും വേണുഗോപാൽ പറഞ്ഞു.

യു​വ​നേ​താ​വിനെ അ​ധ്യ​ക്ഷ​സ്​​ഥാ​ന​ത്തേ​ക്ക്​ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ശശി തരൂർ പറഞ്ഞിരുന്നു. അ​ധ്യ​ക്ഷ​സ്​​ഥാ​ന​ത്തേ​ക്ക്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ക​യാ​ണെ​ങ്കി​ൽ പ്രി​യ​ങ്ക ഗാ​ന്ധി മ​ത്സ​രി​ക്കാ​ൻ മു​ന്നോ​ട്ടു​​വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യും അദ്ദേഹം പ്ര​ക​ടി​പ്പി​ച്ചിരുന്നു. അതേസമയം, താൻ അധ്യക്ഷനാവാൻ ഇല്ലെന്നും വർക്കിങ് കമ്മിറ്റിയിൽ പ്രവർത്തിക്കാൻ തയാറാണെന്നും തരൂർ പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sasi tharoorcongress presidentkc venugopalmalayalam newsindia news
News Summary - congress president kc venugopal backs sasi tharur -india news
Next Story