Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോൺഗ്രസ് തെരഞ്ഞെടുപ്പ്: വോട്ട് ചെയ്യാൻ ഭാരത് ജോഡോ യാത്രക്ക് ഒരു ദിവസം അവധി, ക്യാമ്പിൽ പ്രത്യേക പോളിങ് ബൂത്ത്

text_fields
bookmark_border
congress president election
cancel

മാണ്ഡ്യ: കോൺഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിന് ഭാരത് ജോഡോ യാത്രയുടെ ക്യാമ്പിൽ പ്രത്യേക പോളിങ് ബൂത്തുകൾ തയാറാക്കും. പോളിങ് ദിവസമായ ഒക്ടോബർ 17ന് പദയാത്രക്ക് അവധി നൽകും. ജോഡോ യാത്രയിൽ പങ്കെടുക്കുന്ന 40 പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിൽ നിന്നുള്ള പ്രതിനിധികൾക്ക് വോട്ട് ചെയ്യാനാണിത്.

കേരള പര്യടനം പൂർത്തിയാക്കിയ രാഹുൽ ഗാന്ധിയുടെ പദയാത്ര നിലവിൽ കർണാടകത്തിലൂടെയാണ് കടന്നു പോകുന്നത്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും 19ന് നടക്കും.

കോൺഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ശശി തരൂരും മല്ലികാർജുൻ ഖാർഗെയുമാണ് മൽസരിക്കുന്നത്. 22 വ​​ർ​​ഷ​​ത്തി​​നി​​ട​​യി​​ൽ ആ​​ദ്യ​​മാ​​യി പ്ര​​സി​​ഡ​​ന്റ് സ്ഥാ​​നത്തേക്ക് മൽസരം നടക്കുന്നത്. 9,000-ലധികം പി.സി.സി അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Congress president election: polling booth to be set up at Bharat Jodo Yatra camp
Next Story