Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോൺഗ്രസ് ട്രഷററായി അജയ് മാക്കനെ നി​യോഗിച്ചു

text_fields
bookmark_border
രാഹുൽ ഗാന്ധിയുടെ വിശ്വസ്ത സംഘത്തിൽ അംഗമാണ്
Ajay Maken
cancel

ന്യൂഡൽഹി: മുതിർന്ന നേതാവ് അജയ് മാക്കനെ കോൺഗ്രസ് ട്രഷററായി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നി​യോഗിച്ചു. പവൻകുമാർ ബൻസാലിനു പകരമാണിത്. രാഹുൽ ഗാന്ധിയുടെ വിശ്വസ്ത സംഘത്തിൽ അംഗമാണ് അജയ് മാക്കൻ.

രാജസ്ഥാന്റെ ചുമതലയിൽ നിന്ന് ഒഴിഞ്ഞശേഷം പുതിയ പദവികളൊന്നുമില്ലാതെ ഏതാനും മാസമായി തുടരുകയായിരുന്നു. അഹ്മദ് പട്ടേലിന്റെ നിര്യാണത്തെ തുടർന്നാണ് ഇടക്കാല ട്രഷററായി പവൻ കുമാർ ബൻസാലിനെ നിയോഗിച്ചത്.

ഡൽഹിയിൽ നിന്നുള്ള കോൺഗ്രസ് നേതാവായ അജയ് മാക്കൻ 1993 മുതൽ 2004 വരെ ഡൽഹി എം.എൽ.എയായിരുന്നു. 2004ലും 2009ലും ന്യൂഡൽഹി ലോക്സഭ മണ്ഡലത്തിൽനിന്ന് എം.പിയായി. മൻമോഹൻ സിങ് സർക്കാറിൽ രണ്ടു തവണ കേന്ദ്ര മന്ത്രിയായിരുന്നു.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Congress president Mallikarjun Kharge appoints Ajay Maken as the Treasurer of the AICC with immediate effect
Next Story