Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
priyanka gandhi
cancel
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ...

യു.പിയിൽ സ്​ത്രീകൾക്ക്​ കോൺഗ്രസിന്‍റെ പ്രത്യേക പ്രകടന പത്രിക, സൗജന്യ പാചക വാതക സിലിണ്ടർ -പ്രിയങ്ക ഗാന്ധി

text_fields
bookmark_border

ലഖ്​നോ: 2022ലെ ഉത്തർപ്ര​േദശ്​ നിയമസഭ തെരഞ്ഞെടുപ്പിൽ സ്​ത്രീകൾക്കായി പ്രത്യേക പ്രകടന പത്രിക പുറത്തിറക്കുമെന്ന്​ കോൺഗ്രസ്​ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രകടന പത്രികയിൽ സൗജന്യ പാചക വാതക സിലിണ്ടറും സർക്കാർ ബസുകളിൽ സൗജന്യ യാത്ര ഉൾപ്പെടുത്തുമെന്നും അവർ പറഞ്ഞു.

ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ്​ ചുമതലയുള്ള വ്യക്തിയാണ്​ പ്രിയങ്ക ഗാന്ധി. നേരത്തേ നിയമസഭ തെര​ഞ്ഞെടുപ്പിൽ സ്​ത്രീകൾക്ക്​ 40ശതമാനം സീറ്റ്​ നൽകുമെന്ന്​​ പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചിരുന്നു. വോട്ട്​ ബാങ്കിന്‍റെ പകുതിയോളം വരുന്ന സ്​ത്രീകളെ അധികാരത്തിലെത്തിക്കുകയാണ്​ ലക്ഷ്യമെന്നും പ്രിയങ്ക അറിയിച്ചിരുന്നു.

'എന്‍റെ പ്രിയപ്പെട്ട ഉത്തർപ്രദേശിലെ സഹോദരിമാരെ, നിങ്ങളുടെ എല്ലാ ദിവസവും പോരാട്ടങ്ങൾ നിറഞ്ഞതാണ്​. ഇത്​ മനസിലാക്കൂ... കോൺഗ്രസ്​ പാർട്ടി സ്​ത്രീകൾക്കായി ഒരു പ്രത്യേക പ്രകടന പത്രിക പുറത്തിറക്കും' -പ്രിയങ്ക ഗാന്ധി ഹിന്ദിയിൽ ട്വീറ്റ്​ ചെയ്​തു.

'കോൺഗ്രസ്​ സർക്കാർ രൂപീകരിച്ചാൽ മൂന്ന്​ പാചക വാതക സിലിണ്ടറുകൾ സ്​ത്രീകൾക്ക്​ വർഷം തോറും സൗജന്യമായി നൽകും. സർക്കാർ ബസുകളിൽ സ്​ത്രീകൾക്ക്​ സൗജന്യ യാത്ര അന​ുവദിക്കും -പ്രിയങ്ക കൂട്ടിച്ചേർത്തു.

അംഗൻവാടി, ആശ ​പ്രവർത്തകർക്ക്​ 10,000 രൂപ ഹോണറേറിയം, റിസർവേഷൻ അടിസ്​ഥാനത്തിൽ ജോലിയിൽ സ്​ത്രീകൾക്ക്​ 40 ശതമാനം സംവരണം, വയോധികരായ വിധവകൾക്ക്​ 1000 രൂപ പെൻഷൻ, സംസ്​ഥാനത്തെ ധീര വനിതകളുടെ പേരിൽ 75ഓളം നൈപുണ്യ സ്​കൂൾ തുടങ്ങിയവയാണ്​ കോൺഗ്രസ്​ വാഗ്​ദാനം.

ഉത്തർപ്രദേശിൽ അടിത്തറ പടുത്തുയർത്തുകയെന്നതാണ്​ കോൺഗ്രസ്​ നേരിടുന്ന പ്രധാന വെല്ലുവിളി. അതിനാൽ തന്നെ സ്​ത്രീകളെ രംഗത്തിറക്കുകയാണ്​ പ്രിയങ്ക ഗാന്ധിയുടെ ലക്ഷ്യവും.

നേരത്തേ 12ാം ക്ലാസ്​ വിജയിച്ച വിദ്യാർഥിനികൾക്ക്​ സ്​മാർട്ടഫോൺ നൽകുമെന്ന്​ പ്രഖ്യാപിച്ചിരുന്നു. ബിരുദ ധാരികൾക്ക്​ ഇലക്​​ട്രിക്​ സ്​കൂട്ടർ നൽകുമെന്നും കോൺഗ്രസ്​ അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priyanka GandhiCongressUP Election 2022
News Summary - Congress prepares separate manifesto for women promises free LPG cylinders
Next Story