Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആശയം മുൻനിർത്തിയാണ് കോൺഗ്രസിന്‍റെ പോരാട്ടം -ശശി തരൂർ

text_fields
bookmark_border
  • ‘ഭാ​ര​ത​മെ​ന്നു കേ​ട്ടാ​ൽ അ​ഭി​മാ​ന പൂ​രി​ത​മാ​ക​ണ​ം അ​ന്തഃ​രം​ഗം...’ എ​ന്ന വ​ള്ള​ത്തോ​ൾ ക​വി​താ​ശ​ക​ല​വും ത​രൂ​ർ ചൊ​ല്ലി.
ആശയം മുൻനിർത്തിയാണ് കോൺഗ്രസിന്‍റെ പോരാട്ടം -ശശി തരൂർ
cancel

ന്യൂഡൽഹി: ഒരു വ്യക്തിയെയല്ല ആശയം മുൻനിർത്തിയാണ് കോൺഗ്രസിന്‍റെ പോരാട്ടമെന്ന് ശശി തരൂർ എം.പി. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് വന്നതോടെ വലിയ മാറ്റമാണ് സംഭവിച്ചത്. പാർട്ടിയെ ഉടച്ചുവാർക്കാനുള്ള അനുഭവവും  കഴിവും അദ്ദേഹത്തിനുണ്ടെന്നും ശശി തരൂർ പറഞ്ഞു. 

പാർലമെന്‍റ് സംവിധാനമാണ് രാജ്യത്തുള്ളത്. ഇതുപ്രകാരം കോൺഗ്രസിന്‍റെ നയം പ്രധാനമാണ്. മൂല്യങ്ങളാണ് ഒരു പാർട്ടിക്ക് വേണ്ടത്. നാലു വർഷം കൊണ്ട് ജനാധിപത്യത്തെ തകർക്കുന്ന നയമാണ് ബി.ജെ.പി സർക്കാർ നടപ്പാക്കുന്നതെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി. 

രാജ്യത്തെ 130 കോടി ജനങ്ങളെ ഒരു വ്യക്തിക്ക് ഭരിക്കാൻ സാധിക്കില്ല. ഇക്കാര്യം കോൺഗ്രസിന് അറിയാം. എന്നാൽ, ഇത് കണ്ടുപിടിക്കാൻ നരേന്ദ്ര മോദിക്ക് നാലു വർഷമെടുത്തെന്നും ശശി തരൂർ വ്യക്തമാക്കി. 

വള്ളത്തോൾ കവിത ചൊല്ലി തരൂർ

ന്യൂ​ഡ​ൽ​ഹി: ‘തി​ന്നു​ക​യി​ല്ല, തീ​റ്റി​ക്കു​ക​യു​മി​ല്ല’ എ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​​ന്ദ്ര മോ​ദി പ​റ​ഞ്ഞ​ത്​ അ​ഴി​മ​തി​യെ​ക്കു​റി​ച്ച​ല്ല, ഭ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചു​ത​ന്നെ​യാ​ണെ​ന്ന്​ കോ​ൺ​​ഗ്ര​സ്​ നേ​താ​വ്​ ശ​ശി ത​രൂ​ർ എം.​പി. എ​ന്തു ക​ഴി​ക്ക​ണം, ഏ​തു വേ​ഷം ധ​രി​ക്ക​ണ​മെ​ന്ന്​ ക​ൽ​പി​ക്കു​ക​യാ​ണ്​ സം​ഘ്​​പ​രി​വാ​ർ ചെ​യ്യു​ന്ന​ത്. ബീ​ഫ്​ ക​ഴി​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണ്​ ‘തി​ന്നു​ക​യി​ല്ല, തി​ന്നാ​ൻ അ​നു​വ​ദി​ക്കു​ക​യു​മി​ല്ല’ എ​ന്ന്​ പ​റ​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ദേ​ശി​ച്ച​തെ​ന്ന്​ ത​രൂ​ർ പ​റ​ഞ്ഞു. 

കോ​ൺ​ഗ്ര​സ്​ പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്​​തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ശ​ശി ത​രൂ​ർ. ‘ഭാ​ര​ത​മെ​ന്നു കേ​ട്ടാ​ൽ അ​ഭി​മാ​ന പൂ​രി​ത​മാ​ക​ണ​ം അ​ന്തഃ​രം​ഗം...’ എ​ന്ന വ​ള്ള​ത്തോ​ൾ ക​വി​താ​ശ​ക​ല​വും ത​രൂ​ർ ചൊ​ല്ലി. വ​ലി​യ കൈ​യ​ടി​യോ​ടെ​യാ​ണ്​ ത​രൂ​ർ, സ​ചി​ൻ പൈ​ല​റ്റ്, ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ തു​ട​ങ്ങി​യ​വ​രു​ടെ പ്ര​സം​ഗ​ങ്ങ​ൾ പ്ര​തി​നി​ധി​ക​ൾ സ്വീ​ക​രി​ച്ച​ത്. ബ​ഹു​സ്വ​ര​ത​യും സ​ഹി​ഷ്​​ണു​ത​യു​മാ​ണ്​ ഇ​ന്ത്യ​യു​ടെ സ്വ​ത്വ​മെ​ന്ന്​ ത​രൂ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

എ​ന്നാ​ൽ, രാ​ജ്യ​ത്തെ ഭി​ന്നി​പ്പി​ക്കാ​നാ​ണ്​ ബി.​ജെ​പി​യും മോ​ദി​സ​ർ​ക്കാ​റും ശ്ര​മി​ക്കു​ന്ന​ത്. എ​ല്ലാ ഇ​ന്ത്യ​ക്കാ​ര​​​െൻറ​യും പാ​ർ​ട്ടി​യാ​ണ്​ കോ​ൺ​ഗ്ര​സ്. ഇ​ന്ത്യ​ക്കാ​ർ ഹൈ​ന്ദ​വ​ത​യെ​ക്കു​റി​ച്ച്​ പ​റ​യു​േ​മ്പാ​ൾ ബി.​ജെ.​പി ഹി​ന്ദു​ത്വ​ത്തെ​ക്കു​റി​ച്ചു സം​സാ​രി​ക്കു​ന്നു. കോ​ൺ​ഗ്ര​സ്​ മൃ​ദു​ഹി​ന്ദു​ത്വം കാ​ട്ടു​ക​യ​ല്ല, രാ​ഷ്​​ട്രീ​യ എ​തി​രാ​ളി​യു​ടെ ഹി​ന്ദു​ത്വ​ത്തെ നി​ർ​വീ​ര്യ​മാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. മോ​ദി മ​ൻ കി ​ബാ​ത്​ പ​റ​യു​േ​മ്പാ​ൾ കോ​ൺ​ഗ്ര​സ്​ ജ​ൻ കി ​ബാ​ത്​ പ​റ​യു​ന്നു. കോ​ൺ​ഗ്ര​സ്​ യൂ​നി​റ്റി (​െഎ​ക്യം) കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ക്കു​േ​മ്പാ​ൾ ബി.​ജെ.​പി യൂ​നി​ഫോ​മി​റ്റി​ക്ക് (ഏ​ക​ത്വം)​ ശ്ര​മി​ക്കു​ന്നു. യു​വാ​ക്ക​ൾ മോ​ദി​ജി​യെ​ക്കാ​ൾ, 4ജി ​അ​ന്വേ​ഷി​ക്കു​​ന്ന പു​രോ​ഗ​മ​ന​ത്തി​​​െൻറ കാ​ല​മാ​ണി​തെ​ന്നും ത​രൂ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Congress is Policy Based Political Fighter says Shashi Tharoor -India News
Next Story