Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മണിപ്പൂരിലെ പ്രശ്നങ്ങൾക്ക് കാരണം കോൺഗ്രസ് നയങ്ങൾ -അസം മുഖ്യമന്ത്രി
text_fieldsbookmark_border
ജോധ്പൂർ: കോൺഗ്രസിന്റെ നയങ്ങളാണ് മണിപ്പൂരിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. കോൺഗ്രസ് ഭരണകാലത്ത് എട്ട് വടക്ക്കിഴക്കൻ സംസ്ഥാനങ്ങളിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും ഹിമന്ത ബിശ്വ ശർമ ആരോപിച്ചു.
ബി.ജെ.പിയുടെ പരിവർത്തൻ സങ്കൽപ് യാത്രക്കിടെ ജോധ്പൂരിൻ സംസാരിക്കുകയായിരുന്നു അദ്ദേഹം. സനാതന ധർമ പരാമർശത്തോടുള്ള ഇൻഡ്യ സഖ്യത്തിന്‍റെ നിശബ്ദതയെ ഹിമന്ത ബിശ്വ ശർമ ചോദ്യം ചെയ്തു. രാഹുൽ ഗാന്ധി പോലും വിഷയത്തിൽ ഒരു പ്രസ്താവനയും നടത്തിയട്ടില്ല. നിശ്ശബ്ദത പരാമർശങ്ങൾക്കുള്ള അംഗീകാരമാണെന്ന് അദ്ദേഹം ആരോപിച്ചു.
കോൺഗ്രസ് ഭരണകാലത്ത് എട്ട് വടക്ക്കിഴക്കൻ സംസ്ഥാനങ്ങളും അസ്വസ്ഥമായിരുന്നെന്നും ഇപ്പോൾ ഏഴ് സംസ്ഥാനങ്ങളിൽ സമാധാനമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
Next Story

