കോൺഗ്രസ് പ്ലീനറിക്ക് ഇന്ന് തുടക്കം
text_fieldsന്യൂഡൽഹി: കോൺഗ്രസിെൻറ മൂന്നു ദിവസത്തെ പ്ലീനറി സമ്മേളനത്തിന് വെള്ളിയാഴ്ച ഡൽഹിയിൽ തുടക്കം. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി യുവാക്കൾക്കും പ്രവർത്തകർക്കും അഭിപ്രായപ്രകടനത്തിന് കൂടുതൽ അവസരം നൽകുന്നതിന് പ്രത്യേക ശ്രദ്ധ. കോൺഗ്രസ് അധ്യക്ഷനിൽ കേന്ദ്രീകരിച്ചുനിൽക്കുന്ന രീതി മാറും. പ്രവർത്തകസമിതി തെരഞ്ഞെടുപ്പ് ഉണ്ടാവില്ല. വർക്കിങ് കമ്മിറ്റിയിലേക്കുള്ള എല്ലാ അംഗങ്ങളെയും നാമനിർദേശം ചെയ്യാൻ പ്രസിഡൻറ് രാഹുൽ ഗാന്ധിയെ പ്ലീനറി അധികാരപ്പെടുത്തും.
ഒാരോ സംസ്ഥാനത്തുനിന്നും ആനുപാതിക പ്രാതിനിധ്യം നൽകി ആശയങ്ങൾ പങ്കുവെക്കാൻ അനുവദിക്കണമെന്ന് രാഹുൽ ഗാന്ധി ബന്ധപ്പെട്ടവരോട് നിർദേശിച്ചു. മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങിെൻറ അധ്യക്ഷതയിലുള്ള രാഷ്ട്രീയ മാർഗരേഖാ സമിതി മുന്നോട്ടുവെക്കുന്ന പ്രമേയം 2019ലെ പൊതുതെരഞ്ഞെടുപ്പിൽ സ്വീകരിക്കുന്ന സഖ്യകക്ഷി സമീപനങ്ങളിലേക്കുള്ള സൂചനയാകും. കാർഷികപ്രതിസന്ധി, സാമ്പത്തികസ്ഥിതി, അഴിമതി, വനിതാക്ഷേമം, തൊഴിൽ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിൽ പ്രത്യേക രേഖകൾ പുറത്തിറക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഇനിയേങ്ങാട്ടുള്ള മാസങ്ങളിൽ പ്രാദേശിക തലത്തിൽ പ്രചാരണം നടത്തുന്നതിനുള്ള മാർഗരേഖയാക്കി അതു മാറ്റാനാണ് നിശ്ചയിച്ചിട്ടുള്ളത്. മോദിസർക്കാറിെൻറ പ്രവർത്തന വൈകല്യങ്ങൾക്കെതിരായ പ്രമേയവും പ്ലീനറിയിൽ ഉണ്ടാകും. മോദിസർക്കാറിെൻറ രാഷ്ട്രീയത്തിനുള്ള ബദൽ സമീപനവും രൂപപ്പെടുത്തും. 1500ഒാളം എ.െഎ.സി.സി പ്രതിനിധികളാണ് പ്ലീനറി സമ്മേളനത്തിൽ പെങ്കടുക്കുന്നത്. ഇതിനുപുറമെ വിവിധ പി.സി.സികളുടെ പ്രതിനിധികൾകൂടി ചേരുേമ്പാൾ 5,000 പേരോളം പ്ലീനറിക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
