കോൺഗ്രസ് പ്ലീനറി: അന്തിമ പട്ടികയിൽ 65 പേർ
text_fieldsന്യൂഡൽഹി: ഇൗ മാസം 16 മുതൽ മൂന്നുദിവസം ഡൽഹിയിൽ നടക്കുന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ കേരളത്തിൽനിന്ന് പെങ്കടുക്കേണ്ട നേതാക്കളുടെ പട്ടികക്ക് ഹൈകമാൻഡിെൻറ അന്തിമ അംഗീകാരം. കോ-ഒാപ്റ്റ് ചെയ്ത 15 എ.െഎ.സി.സി അംഗങ്ങൾ അടക്കം 65 പേരാണ് പട്ടികയിൽ. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി അംഗീകരിച്ച പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മുല്ലപ്പള്ളി രാമചന്ദ്രന് കൈമാറി.
മുതിർന്ന നേതാവ് എ.കെ. ആൻറണി, കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പി.സി.സി മുൻ പ്രസിഡൻറുമാരായ വി.എം. സുധീരൻ, കെ. മുരളീധരൻ, എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, രാജ്യസഭ ഉപാധ്യക്ഷൻ കൂടിയായ പി.ജെ. കുര്യൻ, പി.സി. ചാക്കോ, മുല്ലപ്പള്ളി രാമചന്ദ്രൻ, വയലാർ രവി, ശശി തരൂർ, കെ.വി. തോമസ്, കൊടിക്കുന്നിൽ സുരേഷ്, എം.െഎ. ഷാനവാസ്, ആേൻറാ ആൻറണി, എം.കെ. രാഘവൻ, ആര്യാടൻ മുഹമ്മദ് തുടങ്ങിയവരാണ് പട്ടികയിൽ.
കോ-ഒാപ്റ്റ് ചെയ്തവരുടെ പട്ടികയിൽ കെ.സി. റോസക്കുട്ടി, അനിൽ അക്കര, കെ.പി. അനിൽ കുമാർ, ആർ. ചന്ദ്രശേഖരൻ, വി.എസ്. വിജയരാഘവൻ, കെ.എം. അഭിജിത് തുടങ്ങിയവരാണുള്ളത്. 63 പേരെയാണ് യഥാർഥത്തിൽ ഉൾപ്പെടുത്തേണ്ടതെങ്കിലും അന്തിമ ലിസ്റ്റിൽ രണ്ടുപേരെക്കൂടി ചേർക്കുകയായിരുന്നു. ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ തുടങ്ങി ആദ്യ പട്ടികയിൽ ഇടമില്ലാതിരുന്നവർ അന്തിമ ലിസ്റ്റിലുണ്ട്. രണ്ടുവട്ടം ഹൈകമാൻഡ് തിരിച്ചയച്ചതിനൊടുവിലാണ് അന്തിമ പട്ടികയായത്. പി.സി.സി കോ-ഒാപ്റ്റ് ചെയ്യുന്ന ഏതാനും പേരെക്കൂടി ഇതിൽ ഉൾക്കൊള്ളിക്കും.
കോൺഗ്രസ് കമ്മിറ്റികളിൽ ഇനി നാലിലൊന്ന് പുതുമുഖങ്ങൾ
ന്യൂഡൽഹി: പ്രവർത്തക സമിതി മുതൽ താഴോട്ട് കോൺഗ്രസിെൻറ എല്ലാ കമ്മിറ്റികളിലും 25 ശതമാനം പുതുമുഖങ്ങൾ വേണമെന്ന വിധത്തിൽ പ്ലീനറി സേമ്മളനം പാർട്ടി ഭരണഘടന ഭേദഗതി ചെയ്യും. ഇൗ മാസം 16 മുതൽ മൂന്നു ദിവസം ഡൽഹിയിലാണ് പ്ലീനറി സമ്മേളനം. ആരും വഴിമാറിക്കൊടുക്കാത്ത ചുറ്റുപാടാണ് ഇപ്പോൾ.
പാർട്ടിയിേലക്ക് യുവാക്കൾ കൂടുതലായി കടന്നുവരുന്നില്ല. വരുന്നവർക്ക് ആനുപാതിക പ്രാതിനിധ്യം കിട്ടുന്നുമില്ല. വോട്ടർമാരിൽ യുവാക്കളാണ് പ്രബല ശക്തി. ഇതെല്ലാം കണക്കിലെടുത്താണ് ഭരണഘടന ഭേദഗതി.
പ്രവർത്തക സമിതി പുനഃസംഘടനയും പ്ലീനറിക്കൊപ്പം നടക്കും. പകുതി സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പു നടക്കണമെന്ന കാഴ്ചപ്പാട് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കുണ്ട്. പോഷക സംഘടനാ നേതൃത്വത്തിൽ തെരഞ്ഞെടുപ്പു നടത്താൻ രാഹുൽ നിർബന്ധം പിടിച്ചിരുന്നു. എന്നാൽ, പ്രവർത്തക സമിതിയിലെ തെരഞ്ഞെടുപ്പിനെ ‘പഴയ കുതിരകൾ’ എതിർക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
