കോൺഗ്രസ് പ്ലീനറി ഡൽഹിയിൽ
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധി അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള കോൺഗ്രസിെൻറ ആദ്യ പ്ലീനറി സമ്മേളനം അടുത്തമാസം 16, 17, 18 തീയതികളിൽ ഡൽഹിയിൽ നടക്കും. പുതിയ പ്രവർത്തകസമിതി രൂപവത്കരണം, എ.െഎ.സി.സി പുനഃസംഘടന എന്നിവ ഇതോടനുബന്ധിച്ച് നടക്കും.
സോണിയ അധ്യക്ഷസ്ഥാനമൊഴിഞ്ഞതോടെ പ്രവർത്തകസമിതി ഇല്ലാതായ പശ്ചാത്തലത്തിൽ രൂപവത്കരിച്ച 34 അംഗ സ്റ്റിയറിങ് കമ്മിറ്റിയുടെ യോഗമാണ് തീരുമാനമെടുത്തത്.
രാഹുലിനും സോണിയക്കും പുറമെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, മുതിർന്ന നേതാക്കളായ എ.കെ. ആൻറണി, ഗുലാംനബി ആസാദ്, മല്ലികാർജുൻ ഖാർഗെ തുടങ്ങിയവരും കെ.സി. വേണുഗോപാൽ, പി.സി. ചാക്കോ എന്നിവരും പെങ്കടുത്തു.
രാഹുൽ ഗാന്ധിയുടെ സ്ഥാനാരോഹണം അംഗീകരിക്കുന്ന ചടങ്ങാണ് പ്ലീനറിയിലെ മുഖ്യ ഇനം. പാർട്ടിയുടെ മുന്നോട്ടുള്ള വഴിയെക്കുറിച്ച തെൻറ കാഴ്ചപ്പാട് രാഹുൽ അവതരിപ്പിക്കും. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം കൂടിയായിരിക്കും അത്. എ.െഎ.സി.സി പുനഃസംഘടന മുതിർന്നവർക്കും പുതുതലമുറക്കും ഇടം നൽകിക്കൊണ്ടായിരിക്കുമെന്ന് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ രാഹുൽ വ്യക്തമാക്കി.
