Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വാതന്ത്ര്യസമരത്തിൽ...

സ്വാതന്ത്ര്യസമരത്തിൽ കോൺഗ്രസിൻെറ പങ്ക് പ്രധാനം -മോഹന്‍ ഭാഗവത്

text_fields
bookmark_border
സ്വാതന്ത്ര്യസമരത്തിൽ കോൺഗ്രസിൻെറ പങ്ക് പ്രധാനം -മോഹന്‍ ഭാഗവത്
cancel

ന്യൂഡൽഹി: ആർ.എസ്​.എസ്​ ശിബിരത്തിൽ കോൺഗ്രസിനെ പുകഴ്​ത്തി ആർ.എസ്​.എസ്​ സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവത്​. കോൺഗ്രസി​​​​​​​െൻറ നേതൃത്വത്തിലാണ്​​ രാജ്യത്ത്​ വൻ സ്വാതന്ത്ര്യസമരം നടന്നത്​. ആ സമരം ആത്മസമർപ്പിതരായ മഹദ്​ വ്യക്തികളെ സമ്മാനിച്ചു. അവർ ഇപ്പോഴും നമുക്ക്​ പ്രചോദനം നൽകുന്നു. സ്വാതന്ത്ര്യസമര പ്രസ്​ഥാനം സാധാരണക്കാരെയും അതിലേക്ക്​ ആകർഷിച്ചു. രാജ്യം സ്വാതന്ത്ര്യം കൈവരിച്ചതിൽ അവരുടെ പങ്ക്​ നിർണായകമാണ്​ -ഭാഗവത്​ പറഞ്ഞു.

‘ഭാവി ഭാരതം എങ്ങനെ’ എന്ന വിഷയത്തില്‍ ഡൽഹിയിൽ ആർ.എസ്.എസി​​​​​​​െൻറ പ്രഭാഷണ പരമ്പരയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ വൈവിധ്യം ഭിന്നതക്ക്​ കാരണമാകരുത്. രാജ്യത്തി​​​​​​​െൻറ നാനാത്വം ആദരിക്കുകയും ആഘോഷിക്കുകയും വേണം. അത്​ സമൂഹത്തിൽ ഒരുതരത്തിലുള്ള കലഹത്തിനും കാരണമാകരുത്​.

ആർ.എസ്​.എസിനെ മറ്റു സംഘടനകളുമായി താരതമ്യം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. വിവിധ വിശ്വാസങ്ങളുടെയും മാര്‍ഗങ്ങളുടെയും അടിസ്ഥാന ദര്‍ശനം ഒന്നുതന്നെയാണ്​. മനുഷ്യര്‍ക്ക് ഒറ്റക്ക്​ ജീവിക്കാനാവി​ല്ല. കൂട്ടായി മാത്രമേ മുന്നോട്ടു പോകാനാവൂ. ഓരോരുത്തരും ഒറ്റക്ക്​ ഭക്ഷണം കഴിക്കുമ്പോള്‍ അവർക്ക്​ ഇഷ്​ടമായത്​ കഴിക്കാം. എന്നാല്‍, കൂട്ടത്തില്‍ കഴിക്കുമ്പോള്‍ അതില്‍ നിയന്ത്രണങ്ങള്‍ വരും. ആ നിയന്ത്രണം സ്വയം നടപ്പാക്കുമ്പോഴാണ് കാര്യങ്ങള്‍ സുഗമമാകുന്നത് -ഭാഗവത്​ അഭിപ്രായപ്പെട്ടു.

ആർ.എസ്​.എസ്​ ക്ഷണിച്ചിരുന്നു​െവങ്കിലും പ്രധാനപ്പെട്ട പ്രതിപക്ഷ പാർട്ടി പ്രതിനിധികൾ ചടങ്ങിനെത്തിയില്ല. ബി.​െജ.പിയുടെ നിരവധി നേതാക്കളും ബോളിവുഡ്​ നടന്മാരും വിദ്യാഭ്യാസ പ്രവർത്തകരും മറ്റും പ​െങ്കടുത്തു. വിജ്ഞാന്‍ ഭവനില്‍ ബുധനാഴ്​ച വരെയാണ്​ ​ പ്രഭാഷണം. ആർ.എസ്.എസിനെക്കുറിച്ച് ഡോക്യുമ​​​​​​െൻററി പ്രദർശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmohan bhagwatmalayalam newsFreedom strugglemalayalam news online
News Summary - Congress played an important role in India’s freedom struggle- india news
Next Story