ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെൻറ് നീക്കം
text_fieldsന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ വീണ്ടും പ്രതിപക്ഷത്തിെൻറ ഇംപീച്ച്മെൻറ് നീക്കം. ബജറ്റ് സമ്മേളനത്തിൽ തന്നെ 50 എം.പിമാരുടെ കൈയൊപ്പോടെ രാജ്യസഭയിൽ ഇംപീച്ച്മെൻറ് നോട്ടീസ് കൊടുക്കാനാണ് ചർച്ചകൾ നടക്കുന്നത്. പാർലമെൻറിൽ ഇംപീച്ച്മെൻറ് പ്രമേയം കൊണ്ടുവരുന്നതിെൻറ സാധ്യതകൾ കോൺഗ്രസും തൃണമൂൽ കോൺഗ്രസ്, സി.പി.എം, എൻ.സി.പി തുടങ്ങി ഏതാനും പ്രതിപക്ഷ പാർട്ടികളും വിഷയം ചർച്ച ചെയ്തിരുന്നു.
സുപ്രീംകോടതിയിലെ നാലു മുതിർന്ന ജഡ്ജിമാർ വാർത്താസമ്മേളനം നടത്തിയതിന് ആധാരമായ വിഷയങ്ങൾ മാസങ്ങൾ തന്നെ കഴിഞ്ഞിട്ടും ചീഫ് ജസ്റ്റിസ് ഗൗരവത്തോടെ കണക്കിലെടുത്തില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ അഭിപ്രായപ്പെടുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
