വിരമിക്കുന്ന അഗ്നിവീറുകളെ സ്വകാര്യ സെക്യൂരിറ്റി ഏജൻസികളിലേക്ക് വിടുന്നതിനെതിരെ കോൺഗ്രസ്
text_fieldsന്യൂഡൽഹി: വിരമിക്കുന്ന അഗ്നിവീർ ജവാന്‍മാരെ രാജ്യത്തെ ഏറ്റവും മികച്ച 10 സ്വകാര്യ സെക്യൂരിറ്റി ഏജൻസികളിൽ ഉൾപ്പെടുത്തുമെന്നുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിജ്ഞാപനം കോൺഗ്രസ് ചോദ്യം ചെയ്തു. പെന്‍ഷന്‍ കിട്ടുന്ന സർക്കാർ ജോലിയാണ് അവർക്ക് വാഗ്ദാനം ചെയ്തിരുന്നതെന്ന് കോൺഗ്രസിലെ വിമുക്ത ഭടന്മാർക്കുള്ള സെല്ലിന്റെ ചെയർമാന്‍ കേണൽ (റിട്ട.) രോഹിത് ചൗധരി ഓർമിപ്പിച്ചു.
പെന്‍ഷനോടെയുള്ള സർക്കാർ ജോലി കേന്ദ്ര-സംസ്ഥാന വകുപ്പുകളിൽ വാഗ്ദാനം ചെയ്തിട്ട് ഇപ്പോൾ അവരെ സെക്യൂരിറ്റി ഏജന്‍സികളിലേക്ക് നിയമിക്കുമെന്ന് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.
ഓപറേഷന്‍ സിന്ദൂറിൽ മികച്ച സേവനം കാഴ്ച്ചവെച്ച സൈനികർക്ക് ആുകൂല്യങ്ങൾ നൽകിയില്ലെങ്കിലും അവരെ ചതിക്കരുത്. അഗ്നിവീർ സ്കീം രാജ്യത്തിന്‍റെ സുരക്ഷക്കും യുവാക്കൾക്കും നല്ലതല്ല. അതിനാൽ അത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

