Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസ്​ തകർന്നു,...

കോൺഗ്രസ്​ തകർന്നു, എന്നിട്ടും ഞങ്ങളെക്കുറിച്ചാണ്​ ആശങ്ക -കടന്നാക്രമിച്ച്​ മോദി

text_fields
bookmark_border
Narendra Modi
cancel

ന്യുഡൽഹി: കോൺഗ്രസിനെ ലോക്​സഭയിൽ കടന്നാക്രമിച്ച്​ പ്രധാനമന്ത്രി ന​േ​രന്ദ്രമോദി. കോൺഗ്രസിന്​ ബി.ജെ.പി അധികാരത്തിലെത്തിയത്​ ഇനിയും ഉൾകൊള്ളാൻ ആയിട്ടില്ലെന്നും ​അസം, ബംഗാൾ, കേരള അടക്കമുള്ളിടങ്ങളിലുണ്ടായ പരാജയത്തി​െൻറ കോമയിൽ നിന്നും പുറത്തുവന്നിട്ടി​ല്ലെന്നും മോദി പറഞ്ഞു. കേന്ദ്ര സർക്കാർ കോവിഡ്​ കൈകാര്യം ചെയ്​ത രീതിയെക്കുറിച്ചുള്ള വിമർശനങ്ങൾക്ക്​ മറുപടിനൽകുകയായിരുന്നു മോദി.

''കോൺഗ്രസ്​ ഈ രാജ്യം 60 വർഷം ഭരിച്ചിട്ടും എന്തുകൊണ്ടാണ്​ ജനങ്ങൾ ഞങ്ങളെ തെരഞ്ഞെടു​ത്തതെന്ന യാഥാർഥ്യം ഉൾകൊള്ളാൻ അവർക്കായിട്ടില്ല. ഒരു പ്രതിപക്ഷമെന്ന നിലക്ക്​ അവർ ജനങ്ങളുടെ പ്രശ്​നങ്ങളാണ്​ ഉയർത്തേണ്ടത്​. പക്ഷേ അത്​ അവർ ചെയ്യുന്നില്ല.

പ്രതിപക്ഷം ഉത്തരവാദിത്തമില്ലാതെയും നിർഭാഗ്യകരമായുമാണ്​ പെരുമാറുന്നത്​. രാജ്യത്ത്​ വാക്​സിൻ ക്ഷാമമില്ല. അതുമറച്ചുവെച്ച്​ കോൺ​ഗ്രസ്​ നുണപറയുന്നു.

തങ്ങൾക്ക്​ അധികാരത്തിലെത്താനുള്ള ശേഷിയുണ്ടെന്നാണ്​ കോൺഗ്രസ്​ ഇപ്പോഴും കരുതുന്നത്​. പക്ഷേ അവർ എല്ലായിടത്തും തകർന്നുകൊണ്ടിരിക്കുന്നു. എന്നിട്ടും മറ്റുള്ളവരെക്കുറിച്ചാണ്​ ആശങ്ക '' -മോദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Congress
News Summary - "Congress On The Decline, But Still Concerned About Us": PM's Attack
Next Story