Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെലങ്കാനയിൽ...

തെലങ്കാനയിൽ തെരഞ്ഞെടുപ്പിന്​ മുമ്പായി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കില്ലെന്ന്​ കോൺഗ്രസ്​

text_fields
bookmark_border
തെലങ്കാനയിൽ തെരഞ്ഞെടുപ്പിന്​ മുമ്പായി മുഖ്യമന്ത്രിയെ  പ്രഖ്യാപിക്കില്ലെന്ന്​ കോൺഗ്രസ്​
cancel

ഹൈ​ദ​രാ​ബാ​ദ്​: തെ​ല​ങ്കാ​ന​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷ​മേ മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കൂ​വെ​ന്ന്​ കോ​ൺ​ഗ്ര​സ്. സം​സ്​​ഥാ​ന​ത്ത്​ ടി.​ഡി.​പി, സി.​പി.​െ​എ, തെ​ല​ങ്കാ​ന ജ​ന​സ​മി​തി എ​ന്നീ പാ​ർ​ട്ടി​ക​ളു​മാ​യി ചേ​ർ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്നും തെ​ല​ങ്കാ​ന ചു​മ​ത​ല​യു​ള്ള എ.​െ​എ.​സി.​സി സെ​ക്ര​ട്ട​റി ആ​ർ.​സി. കു​ന്തി​യ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​മ്പ്​ മു​ഖ്യ​മ​ന്ത്രി സ്​​ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കു​ന്ന കീ​ഴ്​​വ​ഴ​ക്കം കോ​ൺ​ഗ്ര​സി​ലി​ല്ല.

തെ​ല​ങ്കാ​ന പ്ര​ദേ​ശ്​ കോ​ൺ​​ഗ്ര​സ്​ പ്ര​സി​ഡ​ൻ​റ്​ ഉ​ത്തം കു​മാ​ർ റെ​ഡ്​​ഡി പ്ര​ചാ​ര​ണം ന​യി​ക്കും. പൊ​തു​മി​നി​മം പ​രി​പാ​ടി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്കും പാ​ർ​ട്ടി മ​ത്സ​രി​ക്കു​ക. സ​ഖ്യ​ക​ക്ഷി​ക​ളു​മാ​യി സീ​റ്റ്​ വി​ഭ​ജ​നം പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്നും കു​ന്തി​യ പ​റ​ഞ്ഞു.

നി​യ​മ​സ​ഭ​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​ന്​ എ​ട്ടു​മാ​സം മു​മ്പു​ത​ന്നെ നി​യ​മ​സ​ഭ പി​രി​ച്ചു​വി​ടാ​ൻ മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ര റാ​വു മ​ന്ത്രി​സ​ഭ ശി​പാ​ർ​ശ ചെ​യ്യു​ക​യാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ്​ തീ​യ​തി ക​മീ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. 2014ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്​ 21 സീ​റ്റു​ക​ളി​ലേ ജ​യി​ക്കാ​നാ​യു​ള്ളൂ. ബി.​ജെ.​പി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി​യ ടി.​ഡി.​പി​ക്ക്​ 15 എം.​എ​ൽ.​എ​മാ​രു​ണ്ട്. തെ​ല​ങ്കാ​ന നി​യ​മ​സ​ഭ​യി​ൽ 119 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmalayalam newsChief Ministerial CandidateTelangana Polls
News Summary - Congress Not To Name Chief Ministerial Candidate Before Telangana Polls- india news
Next Story