Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എൻ.ഡി.എ സർക്കാറിനെതിരെ കോൺഗ്രസും അവിശ്വാസ പ്രമേയത്തിന്
text_fieldsbookmark_border
ന്യൂഡൽഹി: ടി.ഡി.പിക്കും വൈ.എസ്.ആർ കോൺഗ്രസിനും പിറകേ കോൺഗ്രസും എൻ.ഡി.എ സർക്കാറിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. കോൺഗ്രസ് ലോക്സഭ കക്ഷി നേതാവ് മില്ലാകാർജുൻ ഖാർഗെയാണ് ലോക്സഭ സെക്രട്ടറി ജനറലിന് നോട്ടീസ് നൽകിയത്. മാർച്ച് 27നുള്ള ലോക്സഭ നടപടി ക്രമങ്ങളിൽ അവിശ്വാസ പ്രമേയം കൂടി ഉൾപ്പെടത്തണമെന്നാണ് ആവശ്യം.

ടി.ഡി.പി എം.പി തോട്ട നരസിംഹവും വൈ.എസ്.ആർ കോൺഗ്രസ് എം.പി വൈ.വി സുബ്ബ റെഡ്ഡിയുമാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഇരു പാർട്ടികളും ആന്ധ്രക്ക് പ്രത്യേക പദവി ആവശ്യപ്പെട്ടാണ് സർക്കാറിനെതിരെ രംഗത്ത് വന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
