ഭാരത് ബന്ദ് വിജയമാക്കാൻ കോൺഗ്രസിന് തങ്ങളുടെ സഹായം വേണം- ശിവസേന
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ഭാരത് ബന്ദ് വിജയകരമാക്കാൻ രാഹുൽ ഗാന്ധിയുടെ പാർട്ടിക്ക് തങ്ങളുടെ സഹായം വേണമെന്ന് ശിവസേന. മുഖപത്രമായ സാമ്നയിലാണ് ശിവസേന അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ ഭാരത് ബന്ദ് വിജയകരമായിരുന്നില്ല. ഇവിെട വിജയിക്കണമെങ്കിൽ ശിവസേനയുടെ പിന്തുണ വേണം.
പാൽഘട്ട് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ശിവസേനയെ പിന്തുണച്ചില്ല. കോൺഗ്രസും ഇടതുപാർട്ടികളും ശിവസേനക്കെതിരായി സ്ഥാനാർഥികളെ വച്ചു. തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ചു. ബി.ജെ.പിക്കെതിരെ കോൺഗ്രസ് ശിവസേനയെ പിന്തുണക്കുകയായിരുെന്നങ്കിൽ പാൽഘട്ടിലെ ഫലം മറ്റൊന്നാകുമായിരുന്നുവെന്ന് ശിവസേന ആരോപിച്ചു.
സാധാരണക്കാരുടെ താത്പര്യത്തിന് വേണ്ടി നടത്തിയതായതിനാൽ ഭാരത് ബന്ദ് വിജയമായതിനാൽ സന്തോഷിക്കുന്നുവെന്നും ശിവസേന പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
