Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭാരത് ​ജോഡോ...

ഭാരത് ​ജോഡോ യാത്രക്കിടെ കോൺഗ്രസ് എം.പി സന്ദോഖ് സിങ് ചൗധരി കുഴഞ്ഞുവീണു മരിച്ചു; യാത്ര നിർത്തിവെച്ചു

text_fields
bookmark_border
ഭാരത് ​ജോഡോ യാത്രക്കിടെ കോൺഗ്രസ് എം.പി സന്ദോഖ് സിങ് ചൗധരി കുഴഞ്ഞുവീണു മരിച്ചു; യാത്ര നിർത്തിവെച്ചു
cancel

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രക്കിടെ കോൺഗ്രസ് എം.പി കുഴഞ്ഞുവീണു മരിച്ചു. ജലന്ധർ എം.പി സന്ദോഖ് സിങ് ചൗധരിയാണ് അന്തരിച്ചത്. പഞ്ചാബിലെ ഫില്ലുരിലാണ് സംഭവം. രാഹുൽ ഗാന്ധിയോടൊപ്പം നടക്കുന്നതിനിടെ എം.പിക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു.

ഉടൻ തന്നെ അദ്ദേഹത്തെ ഫാഗ്‍വാരയിലെ വിരക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാർത്ത അറിഞ്ഞയുടൻ യാത്രനിർത്തിവെച്ച് രാഹുൽ ഗാന്ധി ആശുപത്രിയിലെത്തി.

കോൺഗ്രസ് എം.പിയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ രംഗത്തെത്തി. എം.പിയുടെ മരണത്തിൽ അതീവ ദുഃഖമുണ്ടെന്നും അനുശോചനം രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Show Full Article
TAGS:congress MP Bharat Jodo Yatra 
News Summary - Congress MP Santokh Singh dies during Bharat Jodo Yatra
Next Story