Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭാരത് ജോഡോ യാത്ര...

ഭാരത് ജോഡോ യാത്ര പഞ്ചാബിൽ; സുവർണ ക്ഷേത്രം സന്ദർശിച്ച് രാഹുൽ ഗാന്ധി

text_fields
bookmark_border
rahul gandhi
cancel

അമൃത്സർ: ഭാരത് ജോഡോ യാത്ര പഞ്ചാബിൽ പ്രവേശിച്ചതിന് പിന്നാലെ സുവർണ ക്ഷേത്രം സന്ദർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഗുരുദ്വാര സാഹിബിൽ രാഹുൽ പ്രണാമം അർപ്പിച്ചു.

ഹരിയാനയിലെ അംബാലയിൽ നിന്ന് രാവിലെ പദയാത്ര ആരംഭിച്ചത്. തുടർന്ന് അതിർത്തിയായ ശംഭൂവിലൂടെയാണ് പഞ്ചാബിൽ പ്രവേശിച്ചത്. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജ യാത്രയെ സ്വീകരിച്ചു.

ഏഴു ദിവസമാണ് സംസ്ഥാനത്ത് യാത്ര പര്യടനം നടത്തുന്നത്. യാത്രയുടെ ഭാഗമായി പത്താൻകോട്ടിൽ മഹാറാലി സംഘടിപ്പിക്കാനും കോൺഗ്രസ് നേതൃത്വം നിശ്ചയിച്ചിട്ടുണ്ട്. തുടർന്ന് യാത്ര പത്താൻകോട്ടിൽ നിന്നും മാധോപൂർ വഴി ജമ്മു കശ്മീരിൽ പ്രവേശിക്കും.

സെപ്റ്റംബർ ഏഴിനാണ് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്ന് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. കടന്നു പോയ സംസ്ഥാനങ്ങളിൽ വലിയ വരവേൽപ്പാണ് ജോഡോ യാത്രക്ക് ലഭിച്ചത്.

Show Full Article
TAGS:Bharat Jodo Yatra Rahul Gandhi Golden Temple 
News Summary - Congress MP Rahul Gandhi visited Golden Temple in Amritsar
Next Story