Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎസ്.പി.ജി സുരക്ഷ...

എസ്.പി.ജി സുരക്ഷ പിൻവലിച്ചത്​ പക്ഷപാതമെന്ന്​ കോൺഗ്രസ്​; രാഷ്​ട്രീയ തീരുമാനമല്ലെന്ന്​​ മന്ത്രി

text_fields
bookmark_border
എസ്.പി.ജി സുരക്ഷ പിൻവലിച്ചത്​ പക്ഷപാതമെന്ന്​ കോൺഗ്രസ്​; രാഷ്​ട്രീയ തീരുമാനമല്ലെന്ന്​​ മന്ത്രി
cancel

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും ഏർപ്പെടുത്തിയിരുന്ന എസ്.പി.ജി സു രക്ഷ പിൻവലിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ രാജ്യസഭയിലും പ്രതിഷേധം. കേന്ദ്രസർക്കാർ സുരക്ഷയുടെ കാര്യത്തിലും പക്ഷപാത നടപടിയെടുക്കരുതെന്ന്​ കോൺഗ്രസ്​ എം.പി ആനന്ദ്​ ശർമ രാജ്യസഭയിൽ പറഞ്ഞു. രാഷ്​ട്രീയ പക്ഷപാതമില്ലാതെ നേ താക്കൾക്ക്​ സുരക്ഷ ഒരുക്കാൻ കേന്ദ്രം തയാറാകണമെന്നും ശർമ ആവശ്യപ്പെട്ടു.

എന്നാൽ ഇതിന്​ മറുപടി നൽകിയ ആഭ്യന് തര സഹമന്ത്രി ജെ.പി നദ്ദ കോൺഗ്രസ്​ നേതാക്കളുടെ സുരക്ഷ പിൻവലിച്ചില്ലെന്നും ഇതിൽ രാഷ്​ട്രീയമായി ഒന്നുമില്ലെന് നും മറുപടി നൽകി. ആഭ്യന്തരമന്ത്രാലയത്തിൽ സുരക്ഷ സംബന്ധിച്ച്​ ഒരു പ്രോ​ട്ടോക്കാൾ ഉണ്ട്​. അത്​ അനുസരിച്ചാണ്​ തീരുമാനമെടുക്കുക. രാഷ്​ട്രീയക്കാരല്ല, സുരക്ഷ സംബന്ധിച്ച തീരുമാനമെടുക്കുക ആഭ്യന്തര മന്ത്രാലയമാണ്​. ഭീഷണിയോ ആശങ്കയോ ഉള്ള സാഹചര്യങ്ങൾ വിലയിരുത്തിയാണ്​ സുരക്ഷ നൽകുന്നതും പിൻവലിക്കുന്നതു​മെന്നും മന്ത്രി ജെ.പി നദ്ദ പറഞ്ഞു.

പാർലമെന്‍റ് സമ്മേളനത്തിന്‍റെ മൂന്നാം ദിവസമാണ് കോൺഗ്രസ് സുരക്ഷാ വിഷയം രാജ്യസഭയിൽ ഉന്നയിച്ചത്. കഴിഞ്ഞ ദിവസം ഇതേ വിഷയം ലോക്​സഭയിൽ ഉന്നയിച്ച കോൺഗ്രസ്​ എം.പിമാർ പ്രതിഷേധിച്ചിരുന്നു. 28 വ​ർ​ഷ​​ത്തി​നു ശേ​ഷ​മാ​ണ്​ ഗാ​ന്ധി​ കു​ടും​ബ​ത്തി​നു​ള്ള എ​സ്.​പി.​ജി സു​ര​ക്ഷ പി​ൻ​വ​ലിച്ച​ത്.

സോ​ണി​യ ഗാ​ന്ധി​ക്കും രാ​ഹു​ല്‍ ഗാ​ന്ധി​ക്കും പ്രി​യ​ങ്ക ഗാ​ന്ധി​ക്കു​മു​ള്ള സു​ര​ക്ഷ കഴിഞ്ഞ ദിവസം സി.​ആ​ർ.​പി.​എ​ഫ്​ ഏ​റ്റെ​ടു​ത്തിരുന്നു. ഇ​സ്രാ​യേ​ലി എ​ക്​​സ്​ -95, എ.​കെ സീ​രീ​സ്​, എം.​പി-​അ​ഞ്ച്​ തോ​ക്ക് അ​ട​ക്ക​മു​ള്ള ആ​യു​ധ​ങ്ങ​ളു​മാ​യാ​ണ്​ സി.​ആ​ർ.​പി.​എ​ഫ് സു​ര​ക്ഷ​യൊ​രു​ക്കു​ക.

വി.​വി.​ഐ.​പി​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക സു​ര​ക്ഷ സേ​ന​യു​ടെ കീ​ഴി​ൽ ഇ​സെ​ഡ്​ പ്ല​സ്​ ​സു​ര​ക്ഷ​യാ​ണ്​ ഇ​നി ഗാ​ന്ധി​ കു​ടും​ബ​ത്തി​ന്​ ന​ൽ​കു​ക. ആ​യു​ധ​ധാ​രി​ക​ളാ​യ ക​മാ​ൻ​ഡോ സം​ഘം 10 ജ​ൻ​പ​ഥി​ലെ സോ​ണി​യ​യു​ടെ വ​സ​തി​ക്ക്​ കാ​വ​ലൊ​രു​ക്കും. സ​മാ​ന സു​ര​ക്ഷ​ത​ന്നെ​യാ​ണ്​ കോ​ൺ​ഗ്ര​സ്​ മു​ൻ അ​ധ്യ​ക്ഷ​നും വ​യ​നാ​ട്​ എം.​പി​യു​മാ​യ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ തു​ഗ്ല​ക്​ ലെ​യ്​​നി​ലെ വീ​ടി​നും കോ​ൺ​ഗ്ര​സ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ ലോ​ധി എ​സ്​​റ്റേ​റ്റി​ലെ വീ​ടി​നും ന​ൽ​കു​ക.

നിലവിൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി​മാ​ര​ട​ക്കം 52 പേ​ർ​ക്കാ​ണ്​ വി.​വി.​ഐ.​പി സു​ര​ക്ഷ ന​ൽ​കു​ന്ന​ത്. ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​ ഷാ, റി​ല​യ​ൻ​സ്​ ഇ​ൻ​ഡ​സ്​​ട്രീ​സ്​ ചെ​യ​ർ​മാ​ൻ മു​കേ​ഷ്​ അം​ബാ​നി, ഭാ​ര്യ നീ​ത അം​ബാ​നി എ​ന്നി​വ​ർ ഇ​തി​ൽ ചി​ല​രാ​ണ്. എ​സ്.​പി.​ജി സു​ര​ക്ഷ പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ മാ​ത്ര​മാ​ക്കാ​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresssonia gandhianand sharmawithdrawalindia newsspg
News Summary - Congress MP Anand Sharma raises the issue of withdrawal of SPG cover to party leaders Sonia Gandhi - India news
Next Story