Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാർത്തസമ്മേളനം നടത്തില്ല; അനുവദിക്കുകയുമില്ല -മോദിയെ പരിഹസിച്ച് കോൺഗ്രസ്

text_fields
bookmark_border
joe biden modi
cancel

ന്യൂ​ഡ​ൽ​ഹി: മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളെ മാ​നി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും രാ​ജ്യം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ല്‍ പൗ​ര സ​മൂ​ഹ​ത്തി​നും സ്വ​ത​ന്ത്ര​മാ​ധ്യ​മ​ങ്ങ​ള്‍ക്കു​മു​ള്ള പ​ങ്കി​നെ​ക്കു​റി​ച്ചും ന​രേ​ന്ദ്ര മോ​ദി​യോ​ട് സം​സാ​രി​ച്ചെ​ന്ന്​ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ന്‍ വ്യ​ക്ത​മാ​ക്കി​യ​തി​ന്​ പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ പ​രി​ഹാ​സ​വു​മാ​യി കോ​ൺ​ഗ്ര​സ്.

മോ​ദി ബൈ​ഡ​നോ​ട്​ പ​റ​ഞ്ഞ​ത്​ വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തി​ല്ല, നി​ങ്ങ​ളെ ന​ട​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യു​മി​ല്ല എ​ന്നാ​ണെ​ന്ന്​ കോ​ൺ​ഗ്ര​സ്​ വ​ക്താ​വ്​ ജ​യ്​​റാം ര​മേ​ശ് സ​മൂ​ഹ മാ​ധ്യ​മ​മാ​യ ‘എ​ക്സി’​ൽ കു​റി​ച്ചു.

ശക്തവും സമൃദ്ധപൂർണവുമായ രാഷ്ട്രനിർമിതിയിൽ പൗരസമൂഹത്തിനും സ്വതന്ത്ര മാധ്യമങ്ങൾക്കുള്ള നിർണായക പങ്കും എപ്പോഴുമെന്നപോലെ നരേന്ദ്ര മോദിക്ക് മുമ്പാകെ ഉന്നയിച്ചുവെന്നും ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു.

അമേരിക്കൻ പ്രസിഡന്റുമായി സെപ്റ്റംബർ എട്ടിന് തന്റെ ഔദ്യോഗിക വസതിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചക്ക് ശേഷം ബൈഡനോടൊപ്പം എത്തിയ മാധ്യമപ്രവർത്തകർക്ക് ചോദ്യങ്ങൾ ഉന്നയിക്കാൻ അവസരം നൽകണമെന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടുവെങ്കിലും ഇന്ത്യ അനുവാദം നൽകിയിരുന്നില്ല. ഇക്കാര്യം വ്യക്തമാക്കിയ വൈറ്റ് ഹൗസ് വക്താവ്, വിയറ്റ്നാമിൽ എത്തിയാൽ പ്രസിഡന്റ് വാർത്തസമ്മേളനം നടത്തുമെന്നും ഇന്ത്യ സന്ദർശനത്തെ കുറിച്ച് അവിടെ ചോദിക്കാമെന്നും അമേരിക്കൻ മാധ്യമപ്രവർത്തകരെ അറിയിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Congress mocks PM over Biden's speech in Vietnam
Next Story