Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയുടെ...

മോദിയുടെ കെട്ടിപ്പിടിത്ത നയതന്ത്രത്തെ പരിഹസിച്ച്​ കോൺഗ്രസ്​ VIDEO

text_fields
bookmark_border
modi-netanyahu
cancel
camera_alt??????????????? ????????????? ?????????????? ?????

ന്യൂഡൽഹി: പ്രധാനമന്ത്രി ന​േരന്ദ്ര മോദിയുടെ കെട്ടിപ്പിടിത്ത നയതന്ത്രത്തെ പരിഹസിച്ച്​ ​കോൺഗ്രസി​​​െൻറ വിഡിയോ. വിവിധ രാഷ്​ട്ര നേതാക്കളെ മോദി കെട്ടിപ്പിടിക്കുന്നതിനെ പരിഹസിച്ച്​  കോൺഗ്രസി​​​െൻറ ഒൗദ്യോഗിക ട്വിറ്ററിലാണ്​ വിഡിയോ പോസ്​റ്റ്​ ചെയ്​തത്​. ജനുവരി 14ന്​ ചെയ്​ത പോസ്​റ്റിൽ ബെഞ്ചമിൻ നെതന്യാഹു ഇന്ത്യ സന്ദർശിക്കുന്നു; മോദിയിൽ നിന്ന്​ കൂടുതൽ കെട്ടിപ്പിടിത്തങ്ങൾക്കായി കാത്തിരിക്കുന്നു എന്ന കുറിപ്പും ചേർത്തിട്ടുണ്ട്​. 

എന്നാൽ വിഡിയോക്കെതിരെ രൂക്ഷ വിമർശനവുമായി ​ബി.ജെ.പി രംഗത്തെത്തി. കോൺഗ്രസിന്​ സാമാന്യ ബുദ്ധി നശിച്ചിരിക്കുന്നുവെന്നും പാർട്ടി അധഃപതനത്തി​​​െൻറ പടുകുഴിയിലാണെന്നും കേന്ദ്രമന്ത്രി പ്രകാശ്​ ജാവദേക്കർ പറഞ്ഞു. 

കോൺഗ്രസിന്​ കാര്യമായി ചൂണ്ടിക്കാണിക്കാൻ പ്രധാന വിഷയങ്ങളൊന്നുമില്ല. അതിനാൽ അവർ ഇത്തരം ട്രിക്കുകൾ കാണിക്കുകയാണ്​. അവരുടെ വൃത്തിക്കെട്ട ഇത്തരം ട്രിക്കുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെയും പുറത്തു വരികയാണെന്നും ജാവദേക്കർ പറഞ്ഞു. 

ആറു ദിവസത്തെ സന്ദർശനത്തിനായി നെതന്യാഹു  ഇന്ത്യയിലെത്തി നിമിഷങ്ങൾക്കുള്ളിലാണ്​ കോൺഗ്രസി​​​െൻറ ട്വീറ്റ്​ വന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressNetanyahumalayalam newsHugplomacy
News Summary - Congress Mock Modi's Hugplomacy - India News
Next Story