Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസ്​ എം.എൽ.എയുടെ...

കോൺഗ്രസ്​ എം.എൽ.എയുടെ മകനും സുഹൃത്തുക്കളും യുവാവിനെ അടിച്ച്​ അവശനാക്കി

text_fields
bookmark_border
കോൺഗ്രസ്​ എം.എൽ.എയുടെ മകനും സുഹൃത്തുക്കളും യുവാവിനെ അടിച്ച്​ അവശനാക്കി
cancel

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ലെ റ​സ്​​റ്റാ​റ​ൻ​റി​ൽ കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ എ​ൻ.​എ. ഹാ​രി​സി​​െൻറ മ​ക​നും സു​ഹൃ​ത്തു​ക്ക​ളും യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു പ​രി​ക്കേ​ൽ​പി​ച്ചു. തു​ട​ർ​ന്ന്​ ചി​കി​ത്സ തേ​ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ യു​വാ​വി​നെ അ​വി​ടെ​വെ​ച്ചും 20 അം​ഗ സം​ഘം മ​ർ​ദി​ച്ചു. സം​ഭ​വ​ത്തി​ൽ എം.​എ​ൽ.​എ​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ഹാ​രി​സ് നാ​ല​പ്പാ​ടി​നെ​തി​രെ​യും സു​ഹൃ​ത്തു​ക്ക​ൾ​ക്കെ​തി​രെ​യും പൊ​ലീ​സ് കേ​സെ​ടു​ത്തു. അ​ഞ്ചു​പേ​രെ അ​റ​സ്​​റ്റ് ചെ​യ്തു. ബം​ഗ​ളൂ​രു യൂ​ത്ത് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​കൂ​ടി​യാ​യ മു​ഹ​മ്മ​ദ് ഹാ​രി​സ് ഒ​ളി​വി​ലാ​ണ്.

ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി​യു​ടെ മ​ക​ൻ വി​ദ്വ​തി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി യു.​ബി സി​റ്റി​യി​ലെ റ​സ്​​റ്റാ​റ​ൻ​റി​ലാ​ണ് സം​ഭ​വം. നാ​ലാ​ഴ്ച മു​മ്പ് ന​ട​ന്ന അ​പ​ക​ട​ത്തി​ൽ കാ​ലി​ന് പ​രി​ക്കേ​റ്റ വി​ദ്വ​തി​നെ​യും കൂ​ട്ടി സു​ഹൃ​ത്ത് പ്ര​വീ​ൺ റ​സ്​​റ്റാ​റ​ൻ​റി​ലെ​ത്തി​യ​താ​യി​രു​ന്നു. പ്ലാ​സ്​​റ്റ​റു​ള്ള​തി​നാ​ൽ വി​ദ്വ​ത് കാ​ൽ നീ​ട്ടി​യാ​ണ് ഇ​രു​ന്നി​രു​ന്ന​ത്. ഈ​സ​മ​യം ഇ​വി​ടെ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന മു​ഹ​മ്മ​ദ്​ ഹാ​രി​സ്​ വി​ദ്വ​തി​നോ​ട് കാ​ൽ മാ​റ്റി​വെ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പ്ലാ​സ്​​റ്റ​റു​ള്ള​തി​നാ​ൽ ക​ഴി​യി​ല്ലെ​ന്ന് പ​റ​ഞ്ഞു. ഇ​തി​ൽ രോ​ഷാ​കു​ല​നാ​യാ​ണ് മു​ഹ​മ്മ​ദും സം​ഘ​വും യു​വാ​വി​നെ മ​ർ​ദി​ച്ച​ത്. മു​ഖ​ത്തും മ​റ്റും പ​രി​ക്കേ​റ്റ്​ ത​ള​ർ​ന്നു​വീ​ണ വി​ദ്വ​തി​നെ ഉ​ട​ൻ​ത​ന്നെ സ​മീ​പ​ത്തെ മ​ല്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. പി​ന്നാ​ലെ ഇ​വി​ടെ​യെ​ത്തി​യും മു​ഹ​മ്മ​ദ് നാ​ല​പ്പാ​ടും സം​ഘ​വും മ​ർ​ദി​ച്ച​താ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി വി​ദ്വ​ത്​ ​െപാ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. 

പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​ക​രു​തെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​യി​രു​ന്നു മ​ർ​ദ​നം. മു​ഹ​മ്മ​ദി​​െൻറ സു​ഹൃ​ത്തു​ക്ക​ളാ​യ ബാ​ല​കൃ​ഷ്ണ, മ​ഞ്ജു​നാ​ഥ്, അ​ഭി​ഷേ​ക്, അ​രു​ൺ, ന​സീ​ബ് എ​ന്നി​വ​രെ ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ ക​ബ​ൺ പാ​ർ​ക്ക് പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു. 
എം.​എ​ൽ.​എ​യു​ടെ മ​ക​നെ സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്കു​ന്നു​വെ​ന്ന്​ ആ​രോ​പി​ച്ച്​ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ രം​ഗ​ത്തു​വ​ന്ന​ത് സി​ദ്ധ​രാ​മ​യ്യ സ​ർ​ക്കാ​രി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി.​ മു​ഹ​മ്മ​ദ് ഹാ​രി​സി​നെ ക​ർ​ണാ​ട​ക പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ​നി​ന്ന് ആ​റു​വ​ർ​ഷ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakamalayalam newslynchingCongress MLAMLA's SonMuhammad nalapadNA HarrisVidwath
News Summary - Congress MLA's Son and His Friends Assault Youth at Bengaluru Restaurant -India News
Next Story